0%

Chapter Title : തണൽ മരങ്ങൾ 2 [സഞ്ജു സേന]

Author : sanju Read All Parts 13.4K

തിരക്കിയെന്നോ നിന്നെ.... രാവിലെ നമുക്കൊരുമിച്ചു നാട്ടിലേക്ക് പോകാം.... എന്താ ..?''

'' വേണ്ടമ്മേ ...അമ്മയെ ഒരിക്കൽ കൂടി കണ്ടല്ലോ ,ഭക്ഷണമുണ്ടാക്കി തന്നു ,ഒരുമിച്ചിരുന്നു കഴിച്ചു ,,പിന്നെ ദാ ഇങ്ങനെ മടിയിൽ ....അത് മതി ... ഞാൻ തിരിച്ചു വന്നു,, ..എപ്പോഴാ മനസ്സിന്റെ പിടി വിട്ടു വീണ്ടും .. ഇങ്ങനെ ആകുമ്പോൾ ഇടയ്ക്ക് അമ്മയ്ക്ക് കാണണം എന്ന് തോന്നുമ്പോൾ വന്നാൽ മതി .. ''

''നിനക്കറിയുമോ ഈ ഒന്നര രണ്ടു കൊല്ലം എങ്ങനാ ഞാൻ ജീവിച്ചതെന്നു ?. ശരിക്ക് ഉറങ്ങിയിട്ടില്ല നീ പോന്ന അന്ന് തൊട്ടു ,, രാത്രി എന്തെങ്കിലും വണ്ടിയുടെ ശബ്ദം കേട്ടാൽ വാതിൽ തുറന്നു നോക്കും ,,നീയാണോ എന്നറിയാൻ ...

അവർക്കിടയിൽ വീണ്ടുമൊരു നിശബ്ദത പരന്നു ...ഉള്ളിലെ വികാര തള്ളിച്ച കൊണ്ടാകും സുമതിയുടെ ശ്വാസഗതി ഉയർന്നു ...

''സ്നേഹം പുറത്തു കാണിക്കാൻ ചെറുപ്പം മുതലേ ഈ അമ്മ പഠിച്ചിട്ടില്ല, അതായിരുന്നു സാഹചര്യം ,,നിങ്ങൾ മൂന്നു പേരെയും തന്നു ജയേട്ടൻ മറ്റൊരു ലോകത്തേക്ക് പോയതോടെ മനസ്സിൽ ഇരുട്ട് കയറിയതാണ് ... പക്ഷെ അപ്പോഴും ഉള്ളിന്റെയുള്ളിൽ ജീവനെക്കാളും എന്റെ മൂന്നു മക്കളെ സ്നേഹിച്ചിരുന്നു ,,... അറിയുമോ നിനക്ക് .. ?എന്നിട്ടാണ് നീ ...''

മുടിയിഴകളിൽ തലോടി കൊണ്ടിരുന്ന അവളുടെ വിരലുകൾ ഒരു നിമിഷം നിശ്ചലമായി ..

''ഇന്ന് റെയിൽവേ സ്റ്റേഷനിൽ അത്രയും ദൂരെ നിന്നിട്ടും നിന്നെ ഞാൻ തിരിച്ചറിഞ്ഞു... ഒരു നിമിഷം അലറി വിളിക്കണോ അതോ ഓടി വന്നു കെട്ടി പിടിക്കണോ എന്നറിയാതെ നിൽക്കുകയായിരുന്നു...കൂടെയുള്ളവരോട് പോലും ഒന്നും പറയാതെ ബാഗ് എടുത്തു ഓടി വരുമ്പോഴേക്കും നീ വണ്ടി എടുത്തു

💬 Comments

View all comments