Chapter Title : തണലോരങ്ങളിൽ🌲[സണ്ണി]
ടെ പേര് എന്നൊക്കെയാണ് നല്ലത്....
മനക്കോട്ടയിൽ സുഷിരമിട്ടു കൊണ്ട് പെട്ടന്നവൾ ചാടിയെഴുനേറ്റു..! നേരെ തിരിഞ്ഞ് എന്റെ മുഖത്തോട്ട് തന്നെ നോക്കുന്നു!
ഇപ്പോഴാണ് ശരിക്കുമവളുടെ മുഖം കാണുന്നത്....
മുഖം മാത്രമല്ല; അളന്ന് മുറിച്ച വസ്ത്രക്കൂടിനുള്ളിൽ വടിവൊത്ത സുന്ദരി....!
അയ്യോ പെണ്ണെ ഇങ്ങനെ നോക്കല്ലെ... ഞാൻ ചുമ്മാ പ്രകൃതിസ്നേഹിയായി സൗന്ദര്യം ആസ്വദിച്ചതാ..എന്താണ് മോണലിസക്കണ്ണുകളിൽ ഒളിപ്പിച്ചെതെന്നറിയാതെ ഞാൻ കുഴങ്ങി.
ഹേയ് പ്രഭു ക്യാ ഹുവാ... അവളുടെ നോട്ടം കണ്ട് എന്റെ മുഖത്തെ ചോരയെല്ലാം വെള്ളമായിത്തുടങ്ങി..
സുന്ദരിപ്പെണ്ണെ പോയിട്ട് എന്താ കുട്ടി എന്ന് ചോദിയ്ക്കാൻ പോലും പറ്റൂല്ല...
പതിവ് പോലെ ആവിശ്യമുള്ള സമയത്ത് കത്തി താഴെയിടാൻ പറയാൻ നാവ് പൊന്തീല്ല....
പട്ടി ചന്തയ്ക്ക് പോയ പോലെയോ പൊട്ടൻ വേറെന്തോ കണ്ട പോലെയോ ഞാൻ നിർവികാരനായി നോക്കിക്കിടന്നു......
എന്റെ മനോഗതം പിടികിട്ടിയേ പോലെ അവളൊരു കൗതുകപ്പുഞ്ചിരി കൂടിത്തന്ന് മന്ദം മന്ദം നടന്നകന്നു....
നീ പോവല്ലേ നീ പോവല്ലേ എന്ന് പറയാൻ വെമ്പുന്ന എന്റെ കണ്ണുകളെ അവഗണിച്ച് അവളാ വൃത്തത്തിലെ ആൾക്കൂട്ടങ്ങൾക്കിടയിലേക്ക് മെല്ലെ മറഞ്ഞു പോയി.....
ഇനിയെന്നെങ്കിലും കാണുമോ കുട്ടി.....!!!??
മാത്തനെ നഷ്ടപ്പെട്ട നായികയെപ്പോലെ ചുറ്റുവട്ടവും കടന്ന് മായാനദിയിൽ തിരഞ്ഞു കൊണ്ട് വിശപ്പടക്കാൻ അടുത്തുള്ള തട്ടുകടയിലേക്ക് തോളിൽ ബാഗും തൂക്കി ഞാനും പതുക്കെ പതുക്കെ നടന്നു പോയി.....
💬 Comments
View all comments