Chapter Title : തണലോരങ്ങളിൽ🌲[സണ്ണി]
എന്തായാലും എഴുനേൽക്കണ്ടി വരും.... എഴുനേറ്റ് കുത്തിയിരുന്ന് വെള്ളമെടുത്ത് മുഖം കഴുകിത്തുടച്ച് ചുറ്റും നോക്കി. റൗണ്ട് മുഴുവൻ സജീവമായിരിക്കുന്നു...
വെറും സജീവമല്ല....;
ഒരു വശത്ത് വലിയ വലിയ ആളുകളും തൊഴിലാളികളുമെല്ലാം തിരക്കിട്ട് ചർച്ചകളും ഫോൺ വിളിയുമായി ചുറ്റി നടക്കുന്നു.. മറുവശത്തെ തണൽ മൂലകളിൽ ചെറിയ മറയും മറയില്ലാതെയും കമിതാക്കൾ തൊട്ടുരുമ്മി ചുണ്ടും കവിളും കൈകളുമെല്ലാം പരസ്പരം നുകരുന്നു...!
എന്റെ മരച്ചുവട്ടിലും പരസ്പരം തിരിഞ്ഞിരിക്കുന്ന രണ്ട് ജോഡികളുണ്ട്. ഞാനെഴുനേറ്റതിൽ അവരുടെ മുഖത്ത് അസ്വസ്ഥത നിറഞ്ഞ ഒരു നാണം കണ്ടു.. തൊട്ടപ്പുറത്ത് ഫോണിൽ വലിയ വായിൽ ഒച്ചയിടുന്ന ചേട്ടനൊക്കെ നേരിട്ട് നോക്കാതെ നോക്കുന്നത് കൊണ്ട് അവർക്ക് വലിയ പ്രശ്നം ഇല്ല. അപ്പുറത്ത് വന്നിരുന്ന രണ്ട് ചേച്ചിമാരാണെങ്കിൽ എന്തോ അയൽക്കൂട്ട പരദൂഷണത്തിലാണ്. നീണ്ട അഗാധമയക്കമുണർന്നതിന്റെ മഞ്ഞളിപ്പിൽ കണ്ണ് മിഴിച്ച് തൊട്ടടുത്തിരുന്ന് വെള്ളം കുടിയ്ക്കുന്ന എന്നെ പാളിനോക്കുന്ന ജോഡികളുടെ മുഖത്തെ ജാള്യത കണ്ട് അതിനേക്കാൾ ജാള്യതയോടെ ഞാൻ പഴയ പോലെ നീണ്ട് നിവർന്നു കിടന്നു.. എന്തായാലും ഭാഗ്യം കൊണ്ട് പക്ഷികൾ കക്കൂസാക്കാത്ത ടൗവ്വലിനെ ഒന്ന് കുടഞ്ഞ് വീണ്ടും മുഖത്ത് വിരിച്ച് മറച്ചു...
ഇപ്പോൾ എനിക്കും അവർക്കും എല്ലാവർക്കും സൗകര്യം ആയല്ലോ..
ടൗവ്വലിനടിയിലൂടെ മുൻപിലുള്ള പച്ചപ്പൊക്കെ കാണാം , എന്നാൽ തൊട്ടടുത്തുള്ളവർ കാണുകയുമില്ല.....ഉയർന്ന കൽക്കെട്ടിനും തിണ്ടുകൾക്കുമപ്പുറം നല്ലപോലെ കാണുകയും ചെയ്യും.
അതേ നിലയിൽ കണ്ണും തലയുമെല്ലാം ചെറുതായി തിരിച്ച് കൊണ്ട് പരിസരം വീക്ഷിച്ചു.....
ഇപ്പോൾ , ചുറ്റിലും കറങ്ങുന്ന പ്രണയഗോളം തന്നെ.....!
ആഹാ നല്ല നല്ല കുളിർമയുള്ള കാഴ്ചകൾ... കുറച്ച് ദൂരെ തിണ്ടിന് മുകളിലെ ബെഞ്ചിലും തൊട്ടിപ്പുറത്തെ ഷെഡിലും മരച്ചുവട്ടിലുമെല്ലാം ലൗ ബേർഡ്സുകൾ നിറഞ്ഞിരുപ്പുണ്ട്......
മറ്റ്
💬 Comments
View all comments