0%

Chapter Title : തണലോരങ്ങളിൽ🌲[സണ്ണി]

Author : sunny Read All Parts 476

പലയിടങ്ങളിലും നിന്ന് ഒരു മാറ്റമുള്ളത്...,കൂടുതലും പ്ളസ്ടു ഡ്രിഗ്രി ലെവൽ ചെറുപ്പക്കാരാണ് . മാത്രമല്ല പെൺകുട്ടികൾ ഭൂരിഭാഗവും നാടൻ സാംസ്കാരിക ലുക്കിലാണ്. കാർകൂന്തലും വട്ടമുഖവും ചന്ദനപ്പൊട്ടുമൊക്കെയായി തെല്ലൊരു നാണത്തോടെ നിറഞ്ഞു നിൽക്കുന്നു...അല്ലാത്തവരും ഉണ്ടെങ്കിലും ചിലയിടങ്ങളിൽ കാണുന്നപോലെ അത്യന്താധുനികം അല്ല.

ശരിക്കും ഈ മോഡേൺ എന്ന് പറഞ്ഞാൽ ഏറ്റവും പുതിയത് എന്നല്ലേ? അപ്പോൾ മറ്റേത് പഴയ സംസ്കാരമാണോ? ഈ 'നമ്മുടെ സംസ്കാരം` എന്ന് പറയുമ്പോൾ...........!?

ചിന്തകളുടെ കാട്ടിൽ നിന്ന് പിൻമാറാൻ വിശപ്പ് വന്ന് വിളിയ്ക്കാൻ തുടങ്ങി......

എങ്കിലും കാര്യമായി എരിപൊരിയൊന്നുമില്ല..

എണീറ്റ് പോകാനും മടി....

ഒന്നനങ്ങിയാൽ ചുറ്റുമുള്ള കിളികൾക്കു പോലും ബുദ്ധിമുട്ടാകെണ്ടെന്ന് കരുതി പുറകിലേക്ക് കൈനീട്ടി മെല്ലെ ബാഗ് തുറന്ന് കവറിലെ ഓറഞ്ചിലും ആപ്പിളിലും പരതി. അഞ്ചാറെണ്ണം ബാക്കിയുണ്ട്.. മെല്ലെ ഒരോറഞ്ചെടുത്ത് കൈ വലിച്ച് പൊളിച്ച് തീറ്റ തുടങ്ങി........

വായിൽ ഓറഞ്ചിന്റെ മധുരവും ചുറ്റും പ്രണയത്തിന്റെ മധുരവും.. ആഹാ നല്ലരുചി.. ചെറിയ ചവർപ്പു പോലെ മറ്റ് ബഹളങ്ങൾ ചുറ്റിലുമുണ്ടെങ്കിലും അതിനും ഓറഞ്ചിന്റെ ചെറുകയ്പു പോലുള്ള രസം തോന്നുന്നുണ്ട്....

....ഭാഗ്യമുള്ള പ്രണയ കാലങ്ങൾ....

എല്ലാ ജോഡികളെയും തുവാലയ്ക്കിടയിലൂടെ നോക്കിയാസ്വദിച്ച് ഓറഞ്ചല്ലികൾ നുണഞ്ഞിറക്കി.

പണ്ടൊക്കെ സദാചാരക്കാർ ഇതൊക്കെ അനുവദിക്കുമായിരുന്നോ എന്തോ ? അതോ ഇപ്പോഴാണോ ചാരം കൂടിയത്..?!. ആവോ ആർക്കറിയാം.....

ഓറഞ്ചല്ലികൾ പ്രണയഭോജനമായി അലിയിപ്പിച്ച് തീർത്ത് ഒരാപ്പിളെടുത്ത് കടിച്ചു തുടങ്ങി.....

ചുണ്ടും കൈകളുമൊക്കെ കടന്ന് പലരും കെട്ടിപ്പിടിച്ച് ആട്ടവും ചാട്ടവുമൊക്കെ തുടങ്ങിക്കഴിഞ്ഞു..... പെണ്ണിന്റെ ദുർബലമായ എതിർപ്പുനാട്യങ്ങളെ ആൺപിള്ളേരുടെ ആക്രാന്തം വിദഗ്ദമായി മറികടന്ന് ഉടുപ്പുകൾക്കിടയിൽ പരതുന്നുണ്ട്..!

ഇവിടുള്ള മോഡേൺ മേയ്ക്കപ്പ് പുള്ളകൾ പോലും ഒന്ന് ചിരിച്ചാലോ മിണ്ടിയാലോ ഒരു ഗ്രാമീണച്ചുവയും ചായ് വുമെല്ലാം കാണാൻ

💬 Comments

View all comments