0%

Chapter Title : തണലോരങ്ങളിൽ🌲[സണ്ണി]

Author : sunny Read All Parts 497

എല്ലാ കലപിലകളെയും പ്രണയ മർമ്മരങ്ങളേയും ഒരു നിമിഷം നിശബ്ദമാക്കിക്കൊണ്ട് ഒരലർച്ച കേട്ടു...

"പൂണ്ട മോനെ .... യാരെടാ... മൈ റേ"

മൈതാന മധ്യത്തിലെ റോഡിൽ കിടന്ന് രണ്ട് തമിഴ്ബ്രൂസ്‌ലികൾ കെട്ടിമറിയുന്നു..! ഏതോ നാടൻ തൊഴിലാളികളാണ്. ഒരുമിച്ച് പണിയെടുക്കുന്ന നൻപൻമാർ കാടൻ മദ്യമടിച്ച് കിറുങ്ങി വഴക്കുണ്ടാക്കുകയാണ്.. പക്ഷെ ഇത് വെറും വഴക്കല്ല.. കുറേ നേരമായുള്ള ഉരുട്ടിപ്പിടുത്തത്തിൽ രണ്ടാളുടെയും അവിടവിടെ മുറിഞ്ഞ് ചോരയൊലിക്കുന്നുണ്ട്..

നാട്ടുകാരും കൂട്ടുകാരും കിളികളുമെല്ലാം ഒന്ന് നോക്കിയിട്ട് വീണ്ടും സാംസ്കാരികമലയാളികളായി അവരുടെ ലോകത്തേക്ക് മടങ്ങി..

എന്നെപ്പോലെ ബ്രൂസ് ലി ഫാൻസായ കുറച്ചുപേർ അവിടവിടെയായി ഇരുന്നു കൊണ്ട് സംഘട്ടനം കാണുന്നുണ്ട്. തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും വിട്ടു കൊടുക്കാതെ ഇടിച്ച് ചോര വരുത്തിക്കൊണ്ട് രണ്ടാളും മത്സരം ഗംഭീരമാക്കി. ഉള്ളിലെ മദ്യം കാരണം ലുങ്കിയും ഷർട്ടുമൊക്കെ പലയിടങ്ങളിൽ വീണ് തെറിച്ച് നീങ്ങി രണ്ടാളുടെയും കൈപ്പിടിയിൽ നിൽക്കാതെ വഴുതിമാറി. ആരോഗ്യമുളള ശരീരത്തിലെ ചോര ചീറ്റൽ കണ്ടാൽ റോക്കും ജോൺസിനയുമൊക്കെ റൗണ്ടിലെത്തി ഒരു റൗണ്ട് കഴിഞ്ഞ പ്രതീതി..

"നീ.. യെന്നാ... സൊണ്ണാ..." മലർന്ന് വീണ ഒരുത്തന്റെ നെഞ്ചിലേക്ക് ചാടി വീട് ഒരുത്തൻ ചവിട്ടിയതോടെ മറ്റവന്റെ വായിൽ നിന്ന് കട്ടച്ചോര കുതിച്ചൊഴുകാൻ തുടങ്ങി...... ആ ചവിട്ടിൽ അയാളുടെ ശൗര്യം മുക്കാലുംതീർന്നു..അയാൾ വാ തുറന്ന് എന്തൊക്കെയൊ പുലമ്പലും കൈയാംഗ്യവും മാത്രമായി...

"ഉന്നൈ നാൻ.." കൈയ്യൂക്കുള്ള മറ്റവൻ കലിയടങ്ങാതെ വീണ്ടും അവന്റെ നെഞ്ചിലേക്ക് ചാടി . വായിൽ നിന്ന് കുടുകുടെ ചോര വീണ്ടും.!

എന്നിട്ടും കലി തീരാതെ നെഞ്ചിൽ കുത്തിയിരുന്ന് മറ്റവൻ തമിഴിൽ കാറിത്തുപ്പുകയാണ്....

അത് വരെ ബ്രൂസിലിപ്പടം കാണുന്ന ലാഘവത്തോടെയിരുന്ന ഞാൻ പെട്ടന്ന് കീരീടത്തിലെ തിലകനായി അറിയാതെ

💬 Comments

View all comments