0%

Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Author : കൊമ്പൻ Read All Parts 1.4K

ഹിന്ദിയിൽ പറഞ്ഞു.

ചെട്ടിയാരുടെ ആളാണ് ഞാൻ..
എന്നെ തൊട്ടാൽ….

“Thanks for the confirmation.!!!!”

40 വയ്സു തോന്നിക്കുന്ന അയാളുടെ നെഞ്ചിന്റെ നടുവിലേക്ക് ഞാനെന്റെ മുഷ്ടി മടക്കി കൈ പിറകിലേക്ക് കൈമുട്ട് കൊണ്ട് നല്ലൊരു കുത്തു കൊടുത്തു.

ആഹ് ആഹ് !! അവൻ നെഞ്ച് കൂമ്പികൊണ്ട് എന്റെ മേലെയങ്ങ് വീഴുമ്പോൾ ഞാനവന്റെ കഴുത്തു പിടിച്ചൊരു തിരിച്ചു. അവന്റെ ശക്തി ചോർന്നു കൊണ്ട് ചലനമില്ലാതെ നിന്നു. അവന്റെ പോക്കറ്റിൽ തോക്കുണ്ടോ എന്ന് ഞാൻ ഉറപ്പു വരുത്തി. ഇല്ല !!

പക്ഷെ അകത്തിരുന്നവൻ തോക്കു ചൂണ്ടി പുറത്തേക്ക് വന്നപ്പോൾ. അടികൊണ്ട തളർന്നവനെ എന്റെ മുന്നിലേക്ക് ബലമായി ചേർത്തി പിടിച്ചു. അവന്റെ കഴുത്തിൽ എന്റെ കത്തിമുന ഞാൻ ചേർത്തി.

Give me your Gun - ഞാനത് പറയുമ്പോ ടയർ മാറ്റുന്ന രണ്ടും കൂടെ എണീറ്റ് മുന്നിലേക്ക് വന്നു.

എടാ നീ ആരാണ് …...ഹേയ് !!!
ഞങ്ങൾ മൂന്നു പേരുണ്ട് നീ ഒറ്റയാണ്.
വെറുതെ അടി വാങ്ങാതെ വന്ന വഴി പൊയ്ക്കോ!!
നീയിനി ശ്രാവണിന്റെ ബൊലാറമിന്റയോ മസൂദിന്റെയോ ആരുടെ ആളായാലും ഞങ്ങൾക്ക് ഒരു കുഴപ്പമില്ല!!

അവന്റെ ഡയലോഗടി കേൾക്കാൻ നിക്കാതെ തോക്കു ചൂണ്ടുന്ന അവന്റെ കയ്യിലേക്ക് ഞാനെന്റെ കാലൊന്നു ഉയർത്തിച്ചവിട്ടിയതും തോക്ക് തെറിച്ചു അപ്പുറത്തേക്ക് വീണു. അവൻ മുഖം കുത്തി ടാറിട്ട റോഡിലും. നെഞ്ചിൽ ഇടികൊണ്ടവനെ ഞാൻ വിട്ടപ്പോൾ നിലത്തു വീണിരുന്നു. പിന്നെയുള്ള രണ്ടു പേര് ഇരുമ്പിന്റെ ടൂൾസ് കൊണ്ട് മുന്നോട്ട് വന്നു. അതെന്റെ നേരെ വീശിയപ്പോൾ ജസ്റ് മിസ്!.ഞാൻ അവമ്മാരെ ഇരുകയ്യും കൊണ്ട് ചുറ്റിപിടിച്ചു വയറിലും മുഖത്തും ഓരോ പഞ്ച്

💬 Comments

View all comments