Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]
നിന്നും…….
Good Job. You are brave enough, meet you soon…
ഏന്നൊരു മെസ്സേജ് കാണുന്നത്.
ഇതെന്താ സംഭവം.
അപ്പൊ അടികൊണ്ടവൻ അല്ലെ ഇത്…..!!!
ഇപ്പൊ ഇവനാരാണ്…
ശാന്താറാമിനെ തീർക്കാൻ ചെട്ടിയാർ ആളയ്ക്കും മുൻപ് അവന്റെ വീട്ടിൽ അയാൾ അവനെയും കൂട്ടി ചെന്നു നോക്കിയപ്പോൾ വീടിന്റെ പിറകിൽ കാശു കിടപ്പുണ്ട്. അവൻ വെള്ളമടിച്ചു ബോധമില്ലാതെ കൊണ്ടിട്ടതാണെന്നു കരുതി അവിടെയിട്ട് കൊണ്ട് തന്നെ ശാന്താറാമിനെ തീർത്തെന്നും മനോഹർ എന്നെ വിളിച്ചു പറഞ്ഞു. ഇനി എനിക്കിട്ട് പണിഞ്ഞ അവന്റെ അനുജനെ ധൈര്യമായിട്ട് എത്ര ആളുകളുടെ മുന്നിലും എനിക്ക് കൈവെക്കാം ഒരുത്തനും ചോദിക്കില്ല!!!
ശ്രാവൺ ഭായിയുടെ ബിസിനെസ്സ് നു ഈയിടയായി തൊല്ല കൊടുക്കുന്നത് പടവീടനാണ്, അയാളെ ഒതുക്കാൻ ഈ വഴി എന്ന് കേട്ടപ്പോൾ ആണവർ വണ്ടിയുടെ ഡീറ്റെയിൽസ് എനിക്ക് പറഞ്ഞു തന്നത്. ആ കാശു അയാളുടെ വീട്ടിലെത്തിച്ചാൽ അയാളുടെ സെർവിസിൽ ബ്ലാക്ക് മാർക്ക്, വീഴുകയും അയാളെ ട്രാൻസ്ഫർ ചെയ്യിക്കാൻ ശ്രാവണിന് കഴിയുകയും ചെയ്യും. അതാണ് പ്ലാൻ !!
കാര്യം അയാൾ കൈക്കൂലി വാങ്ങാനോ ശ്രാവണിനെ സപ്പോർട്ട് ചെയ്യാനോ അയാൾക്ക് മനസില്ല!. എന്തായാലും എന്റെ പെങ്ങളെ പറ്റി എന്നോട് പറഞ്ഞതിന് എനിക്ക് അവനെ തല്ലണം എന്നുണ്ടായിരുന്നു, അത് കഴിയാഞ്ഞതിലാണ് ഇപ്പൊ ഉള്ള വിഷമം.
സാര്ഥകനിന്റെ കടയിൽ ഇരുന്നെങ്കിലും ശാന്താറാമിന്റെ കാര്യം മാത്രം ഞാനവനോട് പറഞ്ഞില്ല, പക്ഷെ അവൻ മരിച്ചെന്നുള്ള വാർത്ത എല്ലാരേം പോലെ അവനും അറിഞ്ഞിരിക്കുന്നു.
⌛️
പല്ലവിയെ മുഹദാസയുടെ കാറിൽ അവൾ വീട്ടിൽ ഡ്രോപ്പ് ചെയ്തു. ഞാൻ ശ്രാവൺ ഭായിയെ കണ്ടിട്ട് അവർക്കൊപ്പം കുറച്ചു സമയം ഇരുന്നു. അവരുടെ തലവേദനയായ
💬 Comments
View all comments