Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]
ജീവിച്ചിരിക്കാൻ പോലും കാരണം ശിവാനിയുടെ അച്ഛൻ ആണ്.
അന്ന് നടന്ന ഗാങ് വാർ, നമ്മളെ സഹായിക്കാൻ രഞ്ജിത്ത് വന്നത് ശിവാനിയുടെ അച്ഛൻ പറഞ്ഞിട്ടാണ്. ഞാനെല്ലാം വിശദമായി അവളെ പറഞ്ഞു മനസിലാക്കി.
ഞാനും അവളും കെട്ടിപിടിച്ചു കരഞ്ഞു. ഒടുക്കമത് അവിടെ തന്നെ അവസാനിച്ചു. തളർന്നു കിതച്ചുകൊണ്ട് എന്റെ സുന്ദരിക്കുട്ടിയെ ഞാൻ അത്രയ്ക്കും സന്തോഷിപ്പിച്ചു. ശിവാനിയെ വിവാഹം കഴിച്ചാലും പല്ലവി നീ മാത്രമായിരിക്കും എന്റെ മനസിലെന്നു ഞാൻ ഉറപ്പ് കൊടുത്തു. പക്ഷെ അത് വേണ്ടാന്ന് അവൾ തന്നെ പറഞ്ഞു.
എങ്കിലും പല്ലവി ശിവാനിയോട് സംസാരിക്കണം എന്ന് പറഞ്ഞിട്ട് ഒരൂസം അവളുടെ വീട്ടിലേക്ക് ചെന്നു. അവൾ എല്ലാം പറഞ്ഞു കാണുമോ എന്നൊരു പേടിയെനിക്കുണ്ട്. അവളുടെ ബിഗ്‌ബി അച്ഛന് എന്റെയും പല്ലവിയുടെയും പ്രണയമറിയുന്ന നിമിഷം എന്റെ നെഞ്ചിൽ ഓട്ട വീഴും.
ശിവാനിയും ഞാനും ഇടയ്ക്കിടെ പുറത്തു ഒന്നിച്ചു പോകാൻ പല്ലവി തന്നെ നിർബന്ധിച്ചു, എത്ര തവണ അവളോടൊപ്പം പോയെങ്കിലും ഒരിക്കലും ഞങ്ങൾ തമ്മിൽ ഒരു ചുംബനമോ കെട്ടിപിടത്തമോ ഉണ്ടായില്ല. എങ്കിലും പയ്യെ പയ്യെ അവളുടെ ആത്മാർത്ഥമായ സ്നേഹം കണ്ടപ്പോൾ എന്റെ മനസ്സിൽ ശിവാനിയും ഒരിടം നേടി.
അങ്ങനെ 3 മാസത്തിനു ശേഷം വിവാഹമുറപ്പിച്ചു. അച്ഛനും ശിവാനിയുടെ അച്ഛനും പരിചയക്കാരായി. ശ്രീമയി ടീച്ചറും ശിവാനിയും മിക്ക ആഴ്ചകളിലും വീട്ടിലേക്ക് വരും, ഒന്നിച്ചു ലഞ്ച് കഴിക്കാനൊക്കെ. പക്ഷെ ശിവാനിയുടെ അച്ഛനും അമ്മയും ഒന്നിച്ചു താമസിക്കുന്നിലെങ്കിലും അവർക്ക് ഈ വിവാഹത്തിന് ഒന്നിച്ചു സമ്മതം തന്നെയാണ്.
വിവാഹത്തിന് അച്ഛൻ ഒരാഴ്ച മുൻപെത്തി. J P ഓഡിറ്റോറിയത്തിൽ വിവാഹം 2000 പേരുള്ള ഒരു വലിയ ആഘോഷം പോലെ കെങ്കേമമായി നടന്നു.
💬 Comments
View all comments