Chapter Title : തങ്കി ആൻറി [Suma Jose]
നിന്നെ പൂർണ്ണമായി സ്നേഹിക്കാൻ തുടങ്ങി കഴിഞ്ഞു. സാം ഐ റിയലി ലവ് യു. എടാ എനിക്ക് അറിയാം ഞാൻ നിന്നെ സ്നേഹിക്കുന്നത് തെറ്റ് ആണ് എന്ന്. നമ്മുടെ ഈ സ്നേഹബന്ധം നിന്റെ ഭാര്യ എങ്ങാനും അറിഞ്ഞാൽ ഉണ്ടാവുന്ന ഭവിഷ്യത്തിനെ പറ്റിയൊക്കെ ഞാൻ ഒരുപാട് ചിന്തിച്ചു. എന്നിട്ടും എനിക്ക് മനസ്സുകൊണ്ട് നിന്നെ മറക്കുവാൻ കഴിയുന്നില്ല.
എടീ ആൻറി, നിൻറെ സ്നേഹവും എൻറെ ഭാര്യയുടെ സ്നേഹവും എനിക്ക് ഇപ്പോൾ ഒരുപോലെ ആണ്. സോറി ആന്റി ഞാൻ എടീ, നിൻറെ എന്നൊക്കെ വിളിച്ചത് എനിക്ക് ആന്റിയോടുള്ള സ്നേഹം കൊണ്ടാണ് കേട്ടോ. ആൻറിക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുത്.
എടാ നിനക്ക് എന്നെ എന്ത് വേണമെങ്കിലും വിളിക്കാം. നീ സ്നേഹത്തോടെ എന്നെ എന്ത് വിളിച്ചാലും എനിക്ക് നിന്നോട് ദേഷ്യം ഒന്നും തോന്നില്ല. അതിനെ കാരണം എൻറെ മനസ്സിൽ ഇപ്പോൾ നീ മാത്രമേ ഒള്ളൂ. എടാ സത്യമായിട്ടും ഞാൻ പറയുകയാണ് എൻറെ ഭർത്താവിനെക്കാൾ കൂടുതലായി ഞാൻ നിന്നെ സ്നേഹിക്കാൻ തുടങ്ങി. എൻറെ ജീവിതത്തിൽ എനിക്ക് കിട്ടിയ വലിയ ഭാഗ്യ മാണ് നിന്നെ ഒന്ന് പരിചയപ്പെടു വാൻ പറ്റിയ മുഹൂർത്തങ്ങൾ. നിൻറെ ബീന ആന്റിയോട് ഒരുപാട് നന്ദി ഉണ്ട് എനിക്ക് നിന്നെ പരിചയപ്പെടുത്തി തന്നതിൽ. എടാ നിന്നെ എനിക്ക് ഇപ്പോൾ കാണണം എന്ന് തോന്നുന്നു. എടാ ഞാൻ വീഡിയോ കോൾ ചെയ്യട്ടെ.
എൻറെ ആൻറി ഇപ്പോൾ വേണ്ട. ഇന്നലത്തെ ബർത്ത് ഡേ ഫംഗ്ഷൻ കഴിഞ്ഞ് ഞാൻ വീട്ടിൽ പോകാതെ കമ്പനി ഗസ്റ്റ് ഹൗസിൽ ആണ് ഉറങ്ങിയത്. എടീ നീ ഇങ്ങനെ മനസ്സ് തുറന്ന് സ്നേഹിക്കുന്നത് കേൾക്കുമ്പോൾ
💬 Comments
View all comments