Chapter Title : ? തങ്കി [കൊമ്പൻ]
വീട്ടിലേക്ക് ഓടി ഇടക്ക് എന്നെ ഒന്ന് തിരിഞ്ഞുനോക്കിയ്തു പോലും ഇല്ല….
ഞാൻ നിലത്തിരുന്നു കൊണ്ട് എന്റെ നനഞ്ഞ മുടി കൊതി, മനസ്സിൽ ആയിരം നിലവിളക്ക് കൊളുത്തിയ പ്രതീതി ആയിരുന്നു എനിക്ക് അപ്പൊ…..
ഞാനും പയ്യെ ഓടി വീട്ടിലേക്ക്.
ദൂരെ നിന്ന് നോക്കിയപ്പോൾ തങ്കി വീടിന്റെ തിണ്ണയിൽ നിന്നും തല തോർത്തുന്നത് ഞാൻ കണ്ടു….
വൈകീട്ടായപ്പോൾ അവൾ ഒന്നുമറിയാത്ത പോലെ സിനിമ കാണാൻ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അന്ന് VCR വീട്ടിൽ ഉണ്ട്. ഞാനും അവളും കൂടെ അനിയത്തിപ്രാവ് എന്ന സിനിമ കണ്ടു. അതിലെ പാട്ടൊക്കെ തങ്കിക്ക് അന്നുമിന്നും പ്രിയപ്പെട്ടതാണ്. അവളുടെ വീട്ടിലൊരു ഫിലിപ്സ് റേഡിയോ ഉണ്ട്. അതിൽ മിക്കപ്പോഴും ആ പാട്ട് ഞാനും കേട്ടിരുന്നു. ഞങ്ങളുടെയുള്ളിലെ മോഹത്തെ അന്നൊക്കെ എന്ത് പേര് വിളിക്കണം എന്ന് അറിയില്ലെങ്കിലും. ഞങ്ങൾക്ക് അത് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്ന് ഞങ്ങളിരുവരും തിരിച്ചറിഞ്ഞു. ആ സിനിമ ഞങ്ങൾ രണ്ടാളെയും കരയിപ്പിച്ച ഒരു പടമായിരുന്നു. പാട്ടുകളും അതെ...
സിനിമ കഴിഞ്ഞു ടോർച്ചുമെടുത്തു ഞാൻ തങ്കിയെ വീട്ടിലേക്ക് കൊണ്ടാക്കുമ്പോ അവളുടെ വീടിന്റെ വേലിച്ചോട്ടിൽ എത്തിയപ്പോൾ ഞാൻ ടോർച്ചു ഓഫാക്കി, ശരത്…….എന്നും പറഞ്ഞിട്ട് അവൾ പേടിച്ചുകൊണ്ട് എന്നെ ആ നിമിഷം ഇറുകെ പുണർന്നു. ഞാൻ ആ ഇരുട്ടിൽ തങ്കിയുടെ മുഖം മുഴുവനും ചുംബനം കൊണ്ട് മൂടി…..
ഇരുട്ടിനെ പേടിയുണ്ടായിരുന്നെങ്കിലും അതിനേക്കാളേറെ എന്നെ ആ നിമിഷം അവൾ പേടിച്ചിരുന്നിരിക്കണം അതാവാം അവൾ എന്നിൽ നിന്നും അടർന്നു മാറി. വീട്ടിലേക്കോടിയത്….
എനിക്കറിയാമായിരുന്നു അവളപ്പോ അവളുടെ ബെഡിൽ നഖം കടിച്ചുകൊണ്ട് അനിയത്തിപ്രാവിലെ കണ്ട ആ പാട്ടുകൾ ഓർക്കുകയായിരിക്കും എന്ന്…..
ഞാനും ഓഹ് പ്രിയേ
💬 Comments
View all comments