Chapter Title : ? തങ്കി [കൊമ്പൻ]
വിജയമ്മയ്ക്ക് അന്നേ അറിയുമായിരിക്കുമോ….
നേരമായിട്ടും എന്നെ കാണാതെ തങ്കിയുടെ വീട്ടിലേക്ക് വന്ന അമ്മ “എടാ നേരമായി ക്ലാസ്സിലേക്കൊന്നും പോണ്ടേ ഇന്ന്” എന്ന് വിളിക്കുമ്പോ “ഞാനിന്നില്ല...മ്മെ തങ്കി ഇല്ലാതെ ഞാൻ എങ്ങനെ നഴ്സറി പോകും.” എന്ന നിഷ്ക്കളങ്കമായ ആ ചോദ്യത്തിൽ എന്റെ അമ്മ ലക്ഷ്‌മി വിജയമ്മയെ നോക്കിയപ്പോൾ…..
സാരമില്ല അവനിരുന്നോട്ടെ എന്നവർ സാരി കൊണ്ട് മുഖം തുടയ്ക്കുകയും
ചിരിച്ചുകൊണ്ട് അമ്മയോട് മറുപടിയും പറഞ്ഞത് ഞാനിപ്പോ ഓർക്കുന്നത്....
ചിരിവരുന്നുണ്ട്…അവളെകുറിച്ചോർക്കുന്ന ഇതുപോലെയുള്ള ഓരോ ഓർമയിലും മാജിക് ആണ്. അത് തന്നെയല്ലേ ശെരിക്കും പ്രണയം.
ഇപ്പോഴും അവളുടെ മടിയിൽ തലവെച്ചു ഞാൻ അവളുടെ വയറ്റിലെ എന്റെ കുഞ്ഞിന്റെ കലനക്കം കേൾക്കുമ്പോ എനിക്കെന്റെ ബാല്യം ഓർമ്മവരും…. അമ്മ പറഞ്ഞതും എന്റെ മനസ്സിൽ ഉള്ളതും എല്ലാം ഞാൻ ഓർത്തെടുക്കാൻ പോവുകയാണ്. നിങ്ങളോടു മാത്രമിതെല്ലാം ഞാൻ പറയാൻ ആഗ്രഹിക്കുന്നു, ഇപ്പൊ ദേ അവൾ പയ്യെ മിഴികൾ പൂട്ടി ഉറങ്ങാൻ ശ്രമിക്കുവാണ്, ചെറിയ നടുവേദനയുണ്ട് അവൾക്ക്.
ഉറങ്ങിക്കോട്ടെ അവൾ…..
എന്നിട്ട് പറഞ്ഞു തുടങ്ങാം…..ല്ലേ.
ഫോൺ അടിയ്ക്കുന്നുണ്ട് ഹോസ്പിറ്റലിൽ നിന്നാണ്….ഞാനിതൊന്നോടുത്തോട്ടെ...
"Doc, el niño y la mamá están a salvo ahora. La operación salió bien".
"Gracias Gabriela."
"Si seguro... "
"Tmrw llegará tarde Gabriella. Por favor, actualice con Neethu"
"Vale, buenas noches"
ഹാ ഞാൻ ഫ്രീ ആയി….
തങ്കിയെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ മാത്രമാണീ കഥ, നിഷ്ക്കളങ്കമായ ഒരു മനസിനെ നാമെല്ലാരും ഒരുപോലെ ഇഷ്ടപെടും, അല്ലെ.. ഒരു നിമിഷം കൊണ്ടുനാം പ്രണയിക്കാനുമാരംഭിക്കും….
പക്ഷെ എന്റെ ജീവിതം ഇന്നേവരെ നേടിയത്
💬 Comments
View all comments