Chapter Title : ? തങ്കി [കൊമ്പൻ]
ഒന്നും തങ്കിയോളം
വരില്ല എന്നതാണ് സത്യം. എന്താണ്കാര്യം എന്നല്ലേ പറയാം.
വിരഹത്തെക്കാളും വലിയ നഷ്ടമെന്നു….ഞാൻ വിശ്വസിക്കുന്നത് ബാല്യം ആണ്.
ബാല്യമൊ!? അതെ!
മനസ്സിൽ നന്മയും നിഷ്കളങ്കതയും നിറഞ്ഞു തുളുമ്പുന്ന, കണ്ണിൽ നിറയെ ആകാംഷയും പ്രസരിപ്പും നിറഞ്ഞ നിങ്ങളുടെ ബാല്യത്തെ നിങ്ങൾക്ക് ജീവിതകാലം മുഴുവനും തിരിച്ചു തരാമെന്നൊരാൾ പറഞ്ഞാൽ അതിനോളം വരുമോ മറ്റെന്തെങ്കിലും!
അത് തന്നെയാണ് തങ്കിയെ ഞാൻ മറ്റാർക്കും കൊടുക്കാതെ സ്വന്തമാക്കാൻ കാരണവും…
പ്രണയിച്ചു തുടങ്ങിയതെന്നാണ് എന്നുപോലും കൃത്യമായി ഒരു മോമെന്റ്റ് എനിക്ക് പറയാനാകില്ല. ആദ്യമായി അവൾ എനിക്ക് നഷ്ടമാകുമോ എന്ന ചിന്ത എന്നെയുലച്ചു തുടങ്ങിയ നിമിഷമാണോ… അതോ അവൾ പിണങ്ങുമ്പോ വീണ്ടുമിനിയവൾ സംസാരിക്കില്ലേ എന്ന പേടി ഇടക്കിടെ വരുമ്പോഴാണോ…..അറിയില്ല എല്ലാമൊരു ഓർഡറിൽ ഞാൻ പറഞ്ഞു തരാം. ഇന്നലെ കഴിഞ്ഞപോലെയുള്ള എന്റെ ഓർമ്മകൾ…ലോകത്തേറ്റവും മികച്ച പ്രണയമെന്നത് നമ്മുടെ സ്വന്തം പ്രണയകഥ ആയിരിക്കും. അല്ലെ… എനിക്കും അങ്ങനെത്തന്നെയാണ്….
തുടങ്ങുന്നതിന് മുൻപൊരുനിമിഷം..
4 മത്തെ വയസിൽ ആദ്യമായി സ്‌കൂളിൽ പോയതും. ആദ്യത്തെ കൂട്ടുകാരൻ….
അല്ലെങ്കിൽ കൂട്ടുകാരി. സ്‌കൂളിലേക്ക് തോടിന്റെ അരികിലൂടെയും വരമ്പത്തൂടെയും നടക്കുമ്പോ തെന്നി വീഴുമോ എന്ന പേടി. ഇതൊക്കെ നിങ്ങൾ ഇപ്പഴും ഓർക്കുന്നുണ്ടോ…?
വല്ലപോഴെങ്കിലും…?!!
കുട മറന്നു വെച്ചിട്ട് വീട്ടിൽ എത്തുമ്പോ അമ്മയുടെ ചോദ്യത്തിന് ഉത്തരം കിട്ടാതെ നിക്കുന്നതും….
ചോറ് കൊണ്ടുപോയ പാത്രം കഴുകാതെ ബാഗിൽ തന്നെ വെച്ചിട്ട്, വെയിലത്തും മഴയത്തും കളിച്ചു, ഞായാറഴ്ച ദൂരദർശൻ സിനിമയും കണ്ടു നടന്നു തിങ്കളാഴ്ച അമ്മ പാത്രമെവിടെ ന്ന് ചോദിക്കുമ്പോ ഉള്ള ആ ഭാവം ഇല്ലേ? ഒന്ന് കണ്ണടച്ചു ശ്രമിച്ചു നോക്കിയേ...അത് ഓർക്കാൻ പറ്റുന്നുണ്ടോ? ഗോട്ടി, കുട്ടിയും കോലും, മരം കേറലും
💬 Comments
View all comments