Chapter Title : ? തങ്കി [കൊമ്പൻ]
കുളത്തിലെ മണിക്കൂർ കണക്കിന് കുളിയും ഒടുവിൽ നീന്തി കണ്ണ് ചുവക്കുമ്പോ വീട്ടിലേക്ക് പോകുന്നതും. അമ്മയുടെ ചൂരൽകഷായവും എല്ലാം. ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ കഥ ഉറപ്പായും ഇഷ്ടമാകുമെന്നു പ്രതീക്ഷയോടെ….
??????????????????????????????????????????????
ഇപ്പൊ എനിക്കിതൊക്കെ നിങ്ങളോടു പറഞ്ഞു തുടങ്ങുമ്പോ മനസ്സിലെന്താന്നറിയാമോ….
കുഞ്ഞുന്നാള് മുതൽ കൈപിടിച്ച് നടന്ന എന്റെ കൂട്ടുകാരി. അവളുടെ കുഞ്ഞി കണ്ണും കുട്ടിപ്പാവാടയും പാദസരമിട്ട കാലും..
പല്ലില്ലാത്ത ചിരിക്കാൻ ബുദ്ധിമുട്ടുന്നവളുടെ മുഖവുമാണ് ഇപ്പൊ എന്റെ മുഖത്തൊരു പുഞ്ചിരി വിടർത്തുന്നത്…..
??????????????????????????????????????????????
എന്റെ അച്ഛൻ പ്രശാന്തൻ ഒരു പ്രവാസി ആയിരുന്നത്കൊണ്ട് അമ്മയായിരുന്നു ആഭ്യന്തരവും, ധനകാര്യവും, ഭക്ഷ്യവും കൈകാര്യം ചെയ്തിരുന്നത്. ടീച്ചർ ആയോണ്ട് ആളെന്നെ നല്ലപോലെ ഇരുത്തി പഠിപ്പിക്കുമായിരുന്നു. ഞാൻ പഠിച്ച അതെ സ്‌കൂളിൽ ഹെഡ്മിസ്ട്രസ് ആയാണ് ലക്ഷ്മി ടീച്ചർ പിൽക്കാലത്തു റിട്ടയർ ആയത്.
വീട്.
പത്തേക്കറോളം വരുന്ന തെങ്ങിൻ തോപ്പ്, തെങ്ങു മാത്രം, അതിൽ ഒരുഭാഗത്തു ഞങ്ങളുടെ ഇരുനിലവീട്. പിന്നെ വീടിന്റെ പിറകിൽ ഒരു പശുത്തൊഴുത്തും. വിജയമ്മയാണ് ഓർമ്മ വെച്ച കാലം മുതൽ ഞങ്ങളുടെ 10ഓളം വരുന്ന പശുക്കളെ നോക്കുന്നതെല്ലാം. വിജയമ്മയുടെ ഭർത്താവ് കൃഷ്ണേട്ടൻ. ആള് ബസിലെ കണ്ടക്ടർ ആണ്. ഞങ്ങളുടെ വീട് അവരുടെ പറമ്പിന്റെ അതിർത്തിയിലാണ്, ഉമ്മറത്ത് നിന്ന് നോക്കിയാൽ അവരുടെ വീടും കാണാം പക്ഷെ വഴി ഇച്ചിരി ചുറ്റൽ ആണ്. ഞങ്ങളുടെ വീടിനെ ചുറ്റുന്ന മതിൽ മുൻവശത് ഉണ്ടെങ്കിലും മുള വേലിയാണ് തങ്കിയുടെ വീടുമായുള്ള അതിർത്തി. അതിലൂടെ ചാടാനൊക്കെ എനിക്ക് കഴിയുമായിരുന്നു. പക്ഷെ അത്യാവശ്യത്തിനു മാത്രം. അവരുടെ വീട് ഓടിട്ട ഒരു ഇടത്തരം വീടാണ്. വീടിനോടു ചേർന്ന് ചെറിയ പറമ്പും ഉണ്ട്. അതിൽ കൂടുതലും പന ആണ്.
💬 Comments
View all comments