Chapter Title : ? തങ്കി [കൊമ്പൻ]
പിന്നെ ചക്കയും മാവും അമ്പഴങ്ങയുമുണ്ട്. വിഷുവിനൊക്കെ ചക്ക അവിടെന്നാണ് കണി വെക്കാനൊക്കെ ഞങ്ങൾക്ക് തരിക. പിന്ന വിജയമ്മ നല്ല സൂപ്പർ ആയിട്ട് അമ്പഴങ്ങ കൊണ്ട് ഒരു അച്ചാറുണ്ടാകും. നല്ല എരിവുളളത്. അതും കൂടി മോരും പച്ചമുളകും ഇട്ട മൺകലത്തിലെ പഴം ചോർ!!!!!! ശോ ഇപ്പോഴെനിക്കത് വേണമെന്ന് പോലെയുണ്ട്…. അന്നതൊക്കെ കഴിച്ചതും ഹാ….അതുമൊരോർമ്മയാണ്.. ഇത്രയുമാണ് വീടും പരിസരത്തെ പറ്റി പറയാനുള്ളത്...
ഞാനും തങ്കിയും ഒന്നിച്ചാണ് പിച്ച വെച്ച് നടക്കാൻ തുടങ്ങിയത്. അതൊന്നും എന്റെ ഓർമയിൽ അധികമില്ല. ഒന്ന് ഒന്നര വയസ്സിലെ കാര്യമല്ലേ...
പക്ഷെ വിജയമ്മ എനിക്കും തങ്കിക്കും മുല തന്നിട്ടുണ്ട്! പരസ്യമായ സത്യം. അത് പറഞ്ഞിപ്പോഴും വിജയമ്മ എന്നെ കളിയാക്കാറുമുണ്ട്, എനിക്ക് കുഞ്ഞുന്നാള് മുതലേ വാശി കാണിച്ചു കരഞ്ഞുകൊണ്ട് ആഗ്രഹിച്ചത് നേടാൻ ഉള്ള കഴിവുണ്ടെന്ന്…പറഞ്ഞു വരുമ്പോ അവർക്ക് ഞാനും മകനെപോലെയാണ്. ഒരുപക്ഷെ സ്നേഹിക്കാനൊരാൺകുട്ടി ഇല്ലാത്തതാവാം….
വിജയമ്മ വെളുത്തു തടിച്ചു നല്ല ഒരു സുന്ദരിയായിരുന്നു. അവരുടെ കൈകളിപ്പോഴും നല്ല തടിയാണ്. പക്ഷെ തങ്കി അങ്ങനെയല്ല അവൾക്ക് അവരുടെ തടിയൊന്നും കിട്ടിയിട്ടില്ല. തങ്കിയുടെ ചേച്ചി പാറുവിനു വിജയമ്മയുടെ അതെ രൂപമാണ്, തങ്കിയെക്കാളും 6 വയസു മൂത്തത്. പത്താം ക്‌ളാസ് ആയപ്പോഴും തങ്കിയുടെ അത്രയും ഉയരം പാറുവിനുണ്ടായിരുന്നില്ല. കൃഷ്ണേട്ടൻ ആള് സ്വല്പം കറുത്തിട്ടാണ്, പക്ഷെ നല്ല ഉയരമുണ്ട്, അതോണ്ട് തങ്കി ഇരുനിറം ആയിരുന്നു. ചെറുപ്പത്തിൽ തന്നെ ഇടതൂർന്ന മുടിയും ഉണ്ട്, അതിങ്ങനെ ചുരുളുകളായി നിതംബം വരെ കിടക്കുന്നത് നല്ല ശേലാണ്. കളം വരച്ചു നൊണ്ടി കളിക്കുമ്പോ ആ സമൃദ്ധമായ കറുത്ത വള്ളികൾ ഒരുവശത്തേക്ക് തുള്ളാട്ടം പോലെ തുള്ളുന്നത് കാണാനൊക്കെ നല്ല രസമായിരുന്നു...ഞാനതു നോക്കാൻ
💬 Comments
View all comments