Chapter Title : ? തങ്കി [കൊമ്പൻ]
അത്രയധികം ഇഷ്ടപ്പെട്ടിരുന്നു….
നഴ്സറി പോകുമ്പോ രണ്ടാളും കൈയുംപിടിച്ചു നടന്നാണ്, അങ്ങോട്ടേക്ക് പോകുക, പണ്ട് ആ വഴിയിൽ ഒരു കുളവും ഒരു തോടും കുറെ പാടങ്ങളും ഉണ്ടായിരുന്നു, കുട്ടിയല്ലേ… അവളും…. എന്നെപോലെ തന്നെ. അതുകൊണ്ട് അവൾക്ക് വരമ്പത്തൂടെ നടക്കാൻ നല്ല പേടിയാണ്. തവളകളുടെ കരച്ചിലും കൊറ്റികളുടെ പറക്കലും കണ്ടു ഞങ്ങൾ നടക്കുമ്പോ വീഴുമോന്നു പേടിച്ചവൾ അവളുടെ കരിവളയിട്ട ആ കുഞ്ഞിക്കൈ കൊണ്ട് എന്റെ കയ്യില് മുറുക്കിയൊരു പിടുത്തമുണ്ട്…. ഒരിക്കലും വിടാതെയുള്ള ആ മുറുക്കി പിടുത്തം അഗ്നിസാക്ഷിയായി അവളുടെ കൈയ്യും പിടിച്ചു ഞാൻ വലം വയ്ക്കുമ്പോഴും ഞാനോർത്തിരുന്നു...കൂടാതെ ഇപ്പൊഴും ഉറങ്ങുമ്പോ വിടാതെ പിടിച്ച ആ കൈയിൽ ഞാൻ ഇന്നലെ അവൾക്ക് മൈലാഞ്ചി ഇട്ട ചുവപ്പിൽ ഒരു മുത്തമിട്ടുകൊണ്ട് അതെല്ലാം ഒന്നുടെ ഓർക്കുമ്പൊ വീണ്ടും ചിരി വരുന്നുണ്ട്….
നഴ്സറി ക്‌ളാസിൽ രണ്ടു ബെഞ്ചാണ് ഒരു മുറിയിൽ ഉള്ളത്. അത് രണ്ടും എതിർ ദിശയിൽ ആണ് ഇട്ടിരിക്കുന്നത്. ഞാനും തങ്കിയും ഒരേ ബെഞ്ചിൽ തന്നെ ഇരുത്തം. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ ടീച്ചറുടെ വീട്ടിലാണ് ഞങ്ങൾ രണ്ടാളും പൊതിച്ചോറ്മായിട്ട് പോവുക.
അതായത് രണ്ടാൾക്കും കൂടെ ഒരു പൊതിച്ചോർ എന്റെ അമ്മ വാഴയിലയിൽ കെട്ടി പൊതിഞ്ഞു തരും, വീട്ടിൽ തന്നെ കിട്ടുന്ന പച്ചക്കറികൾ കൊണ്ടുള്ള സിമ്പിൾ ആയ ഉപ്പേരികളും ഒപ്പം ചമ്മന്തിപൊടിയും ചേർത്ത പൊതിച്ചോറ്. ഞങ്ങൾ അതുമെടുത്താണ് കാർത്തിക ടീച്ചറിന്റെ ഒപ്പം അവരുടെ വീട്ടിലേക്ക് പോകുന്നത്. അവിടെ ചെന്നാൽ ടീച്ചറിന്റെ വക മുട്ട പൊരിച്ചതും പപ്പടവുമൊക്കെ കാണും. അതാണെന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ….സ്വാദിഷ്ടമായ ഊണ് എന്ന് ഞാൻ വിശ്വസിക്കുന്നത്.
വൈകീട്ട് ഞാനും തങ്കിയും ക്ലാസ് കഴിഞ്ഞാൽ
💬 Comments
View all comments