Chapter Title : ? തങ്കി [കൊമ്പൻ]
ലക്ഷ്‌മി ടീച്ചറിന്റെയൊപ്പം നടന്നു വരും, വീട്ടിൽ എത്തിയാൽ ഡ്രസ്സ് ഒക്കെ മാറിയവൾ എന്റെ കൂടെ വന്നു ഹോം വർക്ക് ചെയ്യും. ശേഷം അവളുടെ കൂടെ ഞങ്ങൾ ദൂരദർശൻ കാണും. നഴ്സറിയിലെ പ്രധാന ഓർമ്മ എന്ന് പറയുന്നത്, അവളുടെ പേടിയാണ്!
ആലോചിക്കുമ്പോ ശെരിയാണ് ഇപ്പോഴും ചില കാര്യങ്ങൾ അവൾക്ക് പേടിയാണ്. ഓഫ്‌കോഴ്സ് ഇരുട്ടു മുറി, കുറുക്കന്റെ നിലവിളി. ചില മൃഗങ്ങളുടെ ബൊമ്മകൾ അങ്ങനെ...
എന്റെയൊപ്പം പകൽ കളിക്കുമ്പോ ഞാൻ കുറുമ്പ് കാട്ടി ചിലപ്പോ അവളെ പേടിപ്പിക്കും, പക്ഷെ അവൾ നിലവിളിച്ചു കരഞ്ഞാൽ എന്റെ അമ്മ എന്നെ നുള്ളി പറിക്കുമായിരുന്നു. അതെന്തിനാണ് ഞാൻ ഇപ്പൊ ചെയ്തെന്നു ചോദിച്ചാൽ വൃകൃതി കുഞ്ഞല്ലേ… എന്ന് മാത്രമേ എനിക്ക് പറയാനുള്ളു. കരയുന്നതിനു തൊട്ടു മുൻപ് കുഞ്ഞുങ്ങൾക്ക് ഒരു ഭാവമില്ലേ…….ഇങ്ങനെ ചുണ്ടു മലർത്തികൊണ്ട്.. നമുക്ക് തന്നെ കാണുമ്പോ കരയാൻ തോന്നുന്ന ആ ഭാവം…അതവളിൽ കാണാൻ വേണ്ടിയായിരിക്കണം….
പക്ഷെ ഞാനിപ്പോ കുഞ്ഞുങ്ങളുടെ പീഡിയാട്രീഷ്യൻ ആയിട്ട് ജോലി ചെയ്യുന്നതും അവരുടെ ഓരോ ഭാവങ്ങൾ കാണാനും അവരുടെ കൂടെ ജോലി സമയത്തുപോലും കൂടെയിരിക്കാനും വേണ്ടിയാണ്. അതുകൊണ്ടൊക്കെ തന്നെയാണ്….
ബാല്യമെന്നത് എനിക്കേറെ പ്രിയമാകുന്നതും….ഇപ്പോ എന്നെകുറിച്ചെന്താണ്ടൊക്കെ മനസിലായല്ലേ...
രണ്ടാളും ഒന്നിച്ചിരിക്കുമ്പോ എന്റെ സ്ലേറ്റിൽ ഞാൻ ഓരോന്നു അവളെക്കൊണ്ട് എഴുതിക്കും പിന്ന കളറ് പുസ്തകം ഉണ്ട്. എനിക്കച്ഛൻ ഒത്തിരി വാങ്ങിത്തന്നിട്ടുണ്ടത്.
ഞാനതെല്ലാം തങ്കിയെകൊണ്ട് കളർ ചെയ്യിക്കും. എനിക്കത് കാണാൻ വലിയ ഇഷ്ടമായിരുന്നു... തലയും ചരിച്ചുകൊണ്ട് മൂളിപ്പാട്ടും പാടി അവളുടെ എലിവാൽ മുടിമുന്നിലേക്കിട്ടു
സ്വയം മറന്നവള്‍ കരടിക്കും പൂച്ചക്കും കളർ ചെയുന്നത്…
ഒന്നാം ക്ലാസ്സിലേക്ക് ചെല്ലുമ്പൊ, ഒരു കുട്ടി പാവാടയും ഷർട്ടുമാണ് അവളുടെ വേഷം. ഞാൻ
💬 Comments
View all comments