0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 961

നിക്കറും വെള്ള ഷർട്ടും. നഴ്സറിയുടെ എതിർ ദിശയിലാണു സ്‌കൂൾ ഉള്ളത്. റോഡ് സൈഡിൽ തന്നെ...

അമ്മ ആ വര്ഷമാണ്, സ്‌കൂളിൽ ടീച്ചറായി ചേരുന്നത്. ഞങ്ങൾ മുൻപിൽ നടക്കുമ്പോ അമ്മ പിറകിൽ ഉണ്ടാകും.
സ്ലെറ്റ് മായ്ക്കാൻ വേണ്ടി, ചെറു മുളയുടെ തുമ്പാണ് കുഞ്ഞുന്നാളിൽ അവൾ ഉപയോഗിക്കുക. അത് ഞാൻ അവൾക്കെവിടിന്നേലും പൊട്ടിച്ചു കൊടുക്കും. പക്ഷെ എനിക്കിഷ്ടം ഒരു ഇലയാണ് കട്ടിയുള്ള പച്ച നിറത്തിൽ ഉള്ള ഇല. അതുചുരുട്ടി സ്ലെറ്റ് മായ്കുമ്പോ ഒരു ശബ്ദവുമൊപ്പം വരും. രസമാണ്...

അന്നൊക്കെ അവൾക്ക് ചെറിയ തലവേദന വന്നാൽപ്പോലും ഞാൻ തന്നെയാണ് അവൾക്ക് വീട് വരെ എത്തിക്കാനുള്ള കൂട്ട്. പക്ഷെ തിരിച്ചു സ്‌കൂളിലേക്കൊന്നും വരില്ല കേട്ടോ. അവളോടൊപ്പം വീട്ടിൽ തന്നെ അവൾ കിടക്കുന്ന ബെഡിന്റെ അരികിൽ കാവൽ ഇരിക്കും. വിജയമ്മ അടുക്കളയിൽ ചുക്ക് കാപ്പി ഇട്ടാലും ഞാൻ തന്നെയാണത് അവൾക്ക് കൊടുക്കാനും മറ്റും. അവരതും കണ്ടു ചിരിക്കുകയും ചെയ്യും.

പിന്നെ ശനി ഞായർ ദിവസം വീട്ടിൽ ഉള്ളപ്പോൾ ഞങ്ങൾ ദൂര ദർശനിൽ സിനിമ കാണുമെങ്കിലും കൊട്ടകയിൽ പോക്ക് നന്നേ കുറവാണു. കാരണം ടൗണിൽ നിന്നും ഒത്തിരി ദൂരം വീട്ടിലേക്കുള്ളതുകൊണ്ട് തന്നെ, എങ്കിലും ഇടക്ക് പോവാറൊക്കെ ഉണ്ട് താനും.

അതേക്കുറിച്ചു പറയുമ്പോ...

തൂവാനത്തുമ്പികൾ എന്ന പടമാണ് ഞങ്ങൾ തീയറ്ററിൽ വെച്ച് ഒന്നിച്ചു ആദ്യമായി കണ്ടത്, മൂന്നു വയസ്സിലോ മറ്റോ ആണത്. അതിൽ മോഹൻലാൽ ബിയർ കഴിക്കുന്ന ഒരു സീൻ ഉണ്ട്, അത് കണ്ടപ്പോള് എനിക്കും ബിയർ വേണമെന്ന് പറഞ്ഞു ഞാൻ തീയറ്ററിൽ വെച്ച് അലറി കരഞ്ഞിട്ടുണ്ടെന്നു അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അതും പറഞ്ഞു എന്റെ വല്യമ്മായി

💬 Comments

View all comments