0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 962

ഇപ്പോഴും കളിയാക്കൽ ഉണ്ട്. പക്ഷെ ഇന്നേവരെ അതിന്റെ രുചി എന്താന്ന് എനിക്കറിയില്ല കേട്ടോ..

രണ്ടാം ക്‌ളാസിൽ ആയപ്പോൾ തങ്കി കുളിച്ചു റെഡിയാവാൻ നല്ല സമയം എടുക്കുമായിരുന്നു. ഞാനാണെങ്കിൽ രാവിലെ തന്നെ കൂട്ടുകാർക്കോടോപ്പം ഓടിച്ചാടി കുളത്തിൽ മുങ്ങി തിമർത്തു വീട്ടിലേക്ക് വരും, അപ്പോഴും അവൾ എണീറ്റിട്ട് ഉണ്ടാവുല്ല. ഞാൻ സ്വയം റെഡിയായി കഴിഞ്ഞു അവളെ വിളിക്കാൻ അങ്ങോട്ട് ചെല്ലുമ്പൊ വിജയമ്മ തങ്കിയെ കുളിപ്പിക്കുകയാവും.

അവിടെ ബാത്രൂം അന്ന് പണിതിട്ടില്ല. ഉള്ളത് ഓല കൊണ്ടുള്ള ഒരു പുരയാണ്. അതിലാണ് കുളി. കുളി കഴിഞ്ഞു മുടിയൊക്കെ തോർത്തി, കുട്ടിക്കൂറ പൗഡറുമിട്ട്, പച്ച റിബ്ബൺ കൊണ്ട് മുടി രണ്ടു സൈഡിലേക്കും കെട്ടി വെച്ചു, കുട്ടി പാവാടയും ഷർട്ടുമിട്ട തങ്കിയെയും കൂട്ടി സ്‌കൂൾ ബെല്ലടിക്കും മുൻപേ അങ്ങെത്താനായി പാടവരമ്പത്തൂടെ
അവളുടെ കൈപിടിച്ചുകൊണ്ട് ഓടുന്നത് സ്‌ഥിരമാണ്.

അപ്പോഴും പൊതിച്ചോറ് ന്റെ പരിപാടി ഉണ്ട്. രണ്ടാളും ഒരേ പൊതിച്ചോർ തന്നെ. അത് പക്ഷെ ക്‌ളാസിൽ ഇരുന്നോണ്ട് അല്ല കഴിക്കുക, സ്‌കൂളിന്റെ അടുത്തൊരു താമര കുളമുണ്ട് കേട്ടോ, അവിടെയാണ് ഊണ് കഴിക്കൽ. കഴിച്ചു കഴിഞ്ഞാൽ കുളത്തിൽ നിന്നും ചെന്താമര പൂ ഞാൻ എത്തി വലിക്കും. അതവള് ഒരു മാലയാക്കി എന്റെ കഴുത്തിൽ ഇടും. അതിന്റെ അർത്ഥമെന്താണ് എന്നറിഞ്ഞിട്ടൊന്നുമല്ല. പക്ഷെ കൂട്ടുകാരൊക്കെ കാണുമ്പോ ചിരിക്കും.
തമാശയ്ക്ക് ആരോ ചോദിച്ചത് ഞാനോർക്കുന്നു. വലുതാകുമ്പോ രണ്ടാളും കല്യാണം കഴിക്കുമോന്നു… പക്ഷെ ആ ചോദ്യം കേട്ട് തങ്കിയും ഞാനും എന്താണ് കല്യാണമെന്നറിയാതെ മുഖത്തോടു മുഖം നോക്കുകയും അവൾ അവനോടു തന്നെ… ആ … കഴിക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്…

രണ്ടിൽ വെച്ചാണ് ശെരിക്കും തങ്കിയുടെ അലറി കരച്ചിൽ

💬 Comments

View all comments