0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 963

ഞാനാദ്യം കാണുന്നത്. അന്നെന്റെ നെഞ്ച് പിടഞ്ഞിരുന്നു. അന്നൊരു വെള്ളിയാഴ്ച ആണ്. വെള്ളിയാഴ്ചകളിൽ ഉച്ച സമയം ഒരല്പം കൂടുതലായിരിക്കും. പിള്ളേര് ഓടിയും ചാടിയുമൊക്കെ കളിക്കുന്നത് കൊണ്ട് ഞാനും തങ്കിയും അടുത്തുള്ള ട്രെയിൻ പാളത്തിന്റെ അരികിൽ ഞാവൽ പഴം പെറുക്കാനായി പോയതായിരുന്നു. അതവൾക്ക് വളരെയിഷ്ടമാണ്.. അവളുടെ കണ്ണുപോലെ…. എനിക്കും അതിഷ്ടമാണ്…. അങ്ങനെ പോയിവന്നപ്പോൾ ഞങ്ങൾ ഒരല്പം വൈകി. ടീച്ചർ ക്‌ളാസ് എടുക്കാൻ ആരംഭിച്ചിരുന്നു. തുണി സഞ്ചിയിൽ നിന്നുമവളുടെ സ്ലെറ്റ് എടുത്തുകൊണ്ട് എഴുതാൻ തുടങ്ങിയപ്പോൾ…. സ്ളേറ്റില്ല. പകരം അതിന്റെ തടിയുടെ ഫ്രെയിം മാത്രം!!!!!
അവൾ ടീച്ചർ ഉണ്ടെന്നു പോലും നോക്കാതെ.. പൊട്ടികരഞ്ഞു… പിള്ളേർ ആരോ ഓടി ചാടുമ്പോ അറിയാതെ പൊട്ടിച്ചതായിരിക്കണം…മീന ടീച്ചറെന്തു പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തുന്നേയില്ല. ഒടുക്കം ഞാൻ തന്നെ അവളെ വിളിച്ചിട്ട് വീട്ടിലേക്ക് പോകാനൊരുങ്ങി. വീട്ടിലെത്തിയിട്ടും വിജയമ്മയുടെ വഴക്കും കൂടെയായപ്പോൾ പിന്നെ അവൾ സ്‌കൂളിലേക്ക് വരില്ലെന്നും പറഞ്ഞു. എനിക്കാകെ ചങ്ക് തകർന്നപ്പോൾ ഞാനമ്മയോടു കാര്യം പറഞ്ഞു. തത്ഫലമായി എന്റെ സ്ലെറ്റ് അവൾക്ക് കൊടുക്കാനായി അവളുടെ വീട്ടിലേക്കോടി….

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോ തങ്കിയുടെ മടിയൊക്കെ ഒരല്പം കുറഞ്ഞു. അവളിപ്പൊ നേരത്തെ എണീക്കും. അമ്മയുടെ കൂടെ അടുക്കളയിൽ ചെറിയ ജോലിയൊക്കെ ചെയ്യും. ഒൻപതു മണിയാകുമ്പോയെഴേക്കും ആള് മിടുക്കി ആയിട്ട് റെഡിയാകും, പഴയപോലെ അവളുടെ മുടി രണ്ടു സൈഡിലും പിന്നി കെട്ടി കരികൊണ്ടു കണ്ണൊക്കെ എഴുതി, പൊട്ടു വെച്ചോണ്ട് നല്ല ചേലാണ് എന്റെ സുന്ദരിമണിയെ കാണാൻ.

എന്റെ ഓർമയിൽ ഞങ്ങൾ ഒന്നിച്ചു അമ്പലത്തിൽ പോയത് ആ പ്രായത്തിൽ ആണെന്ന് തോനുന്നു. കൃഷ്ണന്റെ അമ്പലത്തിൽ അതും സ്‌കൂളിന്റെ പിറകിൽ ആയിട്ടു വരും, അവിടെ ചെന്നാൽ

💬 Comments

View all comments