0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 969

നല്ലമധുരമുള്ള പാല്പായസം കിട്ടും. ആലിന്റെ ഇലയിൽ നല്ല ചൂട് ഉണ്ടാകും. അതും കഴിക്കും. ഇപ്പോഴും ഞങ്ങൾ കല്യാണം കഴിഞിട്ടും ഇടക്ക് അങ്ങോട്ടേക്ക് പോകാറുണ്ട്...ഒരു വയസൻ പൂജാരിയാണ്. പക്ഷെ ആൾക്കിപ്പോഴും നല്ല ഓർമയാണ് ഞങ്ങളെ രണ്ടാളെയും….

അന്നൊരുനാളു അവിടെ ഒരു ചെക്കനും പെണ്ണും പരസ്പരം മാല ചാർത്തുന്നത് കണ്ടപ്പോള് ഞങ്ങൾ രണ്ടാളും അന്യോന്യം കണ്ണുകളിൽ നോക്കി ചിരിച്ചു. അന്ന് പക്ഷെ അതിന്റെ അർത്ഥമൊന്നും രണ്ടാൾക്കും അറിയില്ലായിരിക്കും…..

എങ്കിലും കല്യാണത്തിനൊക്കേ പോകുമ്പോ ഞങ്ങൾ ഈ മാല ചാർത്തൽ കാണാൻ ഒന്നും നിക്കാറില്ലാത്തത് കൊണ്ട് ഇങ്ങനെ അമ്പലത്തിൽ വെച്ചുള്ള മാല ചാർത്തൽ കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു….

ആ കൊല്ലം സ്‌കൂളിൽ, ഒരു സിനിമ കാണിച്ചു. ഓരോ കുട്ടിയും രണ്ടു രൂപ വെച്ച് ടീച്ചർക്ക് കൊടുക്കണം. ഞാനമ്മയോടു പറഞ്ഞപ്പോൾ 2 രൂപ തന്നതും, തങ്കിക്ക് കൂടെ വേണം മ്മാ. ന്നു പറഞ്ഞോണ്ട് ചിണുങുംബൊ അമ്മ മറുത്തൊന്നും പറയാതെ തരുമായിരുന്നു. അവളും ഞാനുമൊന്നിച്ചാണിരുന്നത്. ഏതു സിനിമയാണെന്ന് ഇന്നാള് തങ്കി പറഞ്ഞിരുന്നു. അവൾക്കതോർമ്മയുണ്ട്.

ഞാനയറാഴ്ചകളിൽ ഞാൻ മറ്റു കുട്ടികളുടെ കൂടെ കളിക്കാനോ, മറ്റോ പോകുമ്പോ തങ്കി തനിച്ചായിരുന്നു. പക്ഷെ തിരികെ ഞാൻ വരുമ്പോ അവൾക്കെന്തലും ഞാൻ കൊണ്ടുവരുന്ന പതിവുണ്ടായിരുന്നു. പേരയ്ക്ക, മാങ്ങ, ചാമ്പയ്ക്ക. ഇത്യാദി ഐറ്റംസ്.

4 ആം ക്‌ളാസ്സിലേക്ക് കടന്നപ്പോൾ രണ്ടാളും തമ്മിൽ ചെറിയ ചില പിണക്കങ്ങൾ ഒക്കെ ഉണ്ടായിരുന്നു. അതെന്തിനാണെന്നു ഇപ്പോഴുമെനിക്കറിയില്ല. രണ്ടാളും കൂടെ എന്തേലും കളിക്കും അവൾ ജയിക്കുമ്പോ എനിക്കെന്തോ സഹിക്കാൻ പറ്റുമായിരുന്നില്ല. അത് കൊണ്ട് തന്നെ ദൂരദർശൻ കാണുമ്പോ രണ്ടാളും അടുത്തൊന്നും ഇരിക്കില്ല. ഒന്നുകിൽ ഞാൻ അപ്പോഴത്തെ

💬 Comments

View all comments