Chapter Title : ? തങ്കി [കൊമ്പൻ]
ദേഷ്യത്തിന് അവളുടെ പിൻ കഴുത്തിലോ തലയിലോ ഒരു ഞൊണ്ടുന്നത്, അവളെ വെറുപ്പിക്കാൻ വേണ്ടി ഇടക്ക് ടീവി ഓഫാകുന്നത് ഇതൊക്കെ അന്ന് പതിവായിരുന്നു….
പക്ഷെ എന്നാലും എക്സാം സമയത്തൊക്കെ രണ്ടാളും ഒന്നിച്ചിരുന്നു പഠിക്കുമായിരുന്നു….
അങ്ങനെ 5ആം ക്ലാസ്സിൽ എത്തി. എനിക്ക് ഉയരം വച്ചില്ലെങ്കിലും തങ്കി എന്നെക്കാളും ഉയരം വരുന്നത് കണ്ടപ്പോള് എനിക്ക് അവളോട് അസൂയയും തോന്നി തുടങ്ങി…
ഈ അസൂയ എനിക്ക് മാത്രമല്ല അവളുടെ കൂടെയുള്ള മറ്റു പെൺകുട്ടികൾക്കും ഉണ്ടായിരുന്നു അതിനു കാരണം മറ്റൊന്നാണ്, അത്രയും നീളമുളള മുടി ക്‌ളാസ്സിലെ ആർക്കും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് കാര്യം. അത്രയും ഭംഗിയായി ചിരിക്കാനും ആർക്കും കഴിയുമോ...ഇല്ല !
എന്നും കുട്ടികളുടെ ഇടയിൽ അതെ കുറിച്ച് പറച്ചിലുണ്ടായിരുന്നു….
അപ്പോഴും സ്‌കൂളിലേക്ക് പോക്കും വരവുമെല്ലാം ഞങ്ങൾ ഒന്നിച്ചു തന്നെയായിരുന്നു കേട്ടോ. ഞാൻ അവളുടെ കൂടെ നടക്കുമ്പോ ചേച്ചിയും അനിയനും പോകുന്നെ…. എന്ന വിളിപ്പേര് എന്റെ മനസിനെ അന്നൊക്കെ വല്ലാതെ ഉലച്ചിരുന്നു.
അതുകൊണ്ട് അവളും ഞാനും തമ്മിൽ ഉള്ള മനസ് കൊണ്ടുള്ള അകലം വീണ്ടും കൂടുന്നതും ഞാൻ മനസിലാക്കി. ഒരിക്കൽ ഞാവല്പഴം പെറുക്കാൻ തങ്കിയെ കൂടാതെ ഞാൻ പോയപ്പോൾ വൈകീട്ട് എന്നോട് ഒന്നും മിണ്ടാതെ അവൾ സ്‌കൂളിൽ നിന്നുമെന്റെ കൂടെ വീട്ടിലേക്ക് വന്നു…. എനിക്കും മനസ്സിൽ അവളോട് മിണ്ടണം എന്ന് ഉണ്ടായിരുന്നു. അവളോട് പഴയപോലെ എന്തെ മിണ്ടാത്തെയെന്നു ലക്ഷ്മി ടീച്ചർ തുടരെ ചോദിയ്ക്കാൻ തുടങ്ങി.
ഞാനതിനു മറുപടി പറയാതെ മുങ്ങാനും തുടങ്ങി.
6 ആം ക്ലാസ്സിൽ വെച്ചാണ് ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ഒരു സംഭവം ഉണ്ടാകുനനത്. അതെ കുറിച്ച് പറയുമ്പോ മഞ്ജു നാഥിനെ കുറിച്ച്
💬 Comments
View all comments