Chapter Title : ? തങ്കി [കൊമ്പൻ]
പറയണം. മഞ്ജു നാഥ്. ക്ലാസ്സിലെ ഏറ്റവും ഉയരമുള്ള ഒരു പയ്യൻ, അവനെന്നോട് അന്ന് പറഞ്ഞ ആ കാര്യമാണ് എന്റെ നെഞ്ചിനു ഏറ്റ ആദ്യത്തെ മുറിവ്.
നീളൻ മുടിയും എപ്പോഴും മുല്ലപ്പൂവും ചൂടി ചന്ദന കുറിയുമിട്ടു വരുന്ന എന്റെ തങ്കിയെ അവനു ഇഷ്ടമാണ് എന്നും. അത് അവളോട് ഞാൻ ചെന്നു പറയണമെന്നും. ചങ്ക് പിടഞ്ഞു പോയി…..ഞാനത് കേട്ടപ്പോൾ….
പക്ഷെ എനിക്ക് അവനെ പേടിയായിരുന്നു. ഒരിക്കൽ അവൻ മറ്റൊരുകുട്ടിയെ സ്‌കൂളിലെ വാകമരത്തിന്റെ ചോട്ടിൽ വെച്ചു ചോര വരും വരെ തല്ലുന്നത് കണ്ടിട്ടുണ്ട്.
അവൻ സ്‌കൂൾ മാനേജരുടെ മകനാണ്.
കാശുകാരൻ ആണ്. പക്ഷെ അതല്ല വിഷയം….ഉയരം!!!!
ആദ്യമായി എനിക്ക് ഉയരം കുറവായതിന്റെ പേരിൽ ഞാൻ കരഞ്ഞു. പക്ഷെ എനിക്കത്
തങ്കിയോട് തുറന്നു പറയാൻ കഴിയുമായിരുന്നില്ല. അതിലും ബേധം കോമ്പസ് കൊണ്ട് നെഞ്ചിൽ കുത്തുന്നതാണ്…
സമാധാനമായി ഉറങ്ങിയിരുന്ന എന്റെ ഉറക്കമെല്ലാം ആകെ പോയ രാത്രികൾ ആയിരുന്നു അതെല്ലാം….
ഓരോ ദിവസവും മഞ്ചുനാഥ് എന്നോട് ചോദിക്കുമ്പോ ഞാൻ എന്തേലും പറഞ്ഞു ഒഴിയും.
പക്ഷെ അവൻ എന്നെ നമ്പിയിട്ട് ഫലമില്ല എന്നറിഞ്ഞപ്പോൾ ഒരു ദിവസം രണ്ടും കല്പിച്ചിട്ട് ഞങ്ങൾ രണ്ടാളും സ്‌കൂളിലേക്ക് വരുന്ന വഴി ആ ചെന്താമര കുളത്തിന്റെ അരികിൽ വെച്ച് ഞങ്ങളെ തടഞ്ഞു നിർത്തി. എന്നോട് ക്ലാസ്സിലേക്ക് പോകാനും തങ്കിയെ അവിടെ നിൽക്കാനും വേണ്ടി പറഞ്ഞു. പക്ഷെ എനിക്ക് അവളെ വിട്ടു പോകാൻ മനസ് വന്നില്ല. ഞാനവളുടെ കൈത്തണ്ട പിടിച്ചു നിന്നു. ഞാൻ ഇല്ല പോകില്ലെന്ന് പറഞ്ഞപ്പോ, അവൻ എന്നെ അപ്പൊ കുളത്തിൽ തള്ളിയിട്ടു. എന്റെ യൂണിഫോം ബാഗ് എല്ലാം നനഞ്ഞുകൊണ്ട്
കുളത്തിൽ നിന്ന്
💬 Comments
View all comments