Chapter Title : ? തങ്കി [കൊമ്പൻ]
ഞാൻ അലറിയായപ്പോ മഞ്ചുനാഥ് ഗത്യന്തരമില്ലാതെ ഓടി. തങ്കി പക്ഷെ ചിരിയോടെ എന്നെ കുളത്തിൽ നിന്നും കൈപിടിച്ച് കയറ്റി….
നനഞ്ഞു കുളിച്ചു നിൽക്കുന്ന ഞാൻ അപ്പൊ തങ്കിയോട് പറഞ്ഞു അവനു നിന്നെ ഇഷ്ടമാണ് എന്ന് പറയാൻ പറഞ്ഞിരുന്നു എന്ന്. തങ്കി എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. ഇനി ചോദിച്ചാൽ എനിക്ക് വേറെ ഒരാളെയാണ് ഇഷ്ടമെന്നു മാത്രം നീ മഞ്ജു നോട് പറഞ്ഞാൽ മതിയെന്ന്. കേട്ടോ…. ശരത്…..
അത് അവനോടു പറയാൻ പറഞ്ഞത് ആണെങ്കിലും, വിജയമ്മയുടെ ചേട്ടന്റെ മകൻ സന്ദീപേട്ടന്റെ മുഖം എനിക്ക് ആ നിമിഷം ഓർമവന്നു. തങ്കിയുടെ മുറച്ചെറുക്കൻ ആണ്. അങ്ങനെ ഉള്ളവർക്ക് തങ്കിയെ കെട്ടാം എന്ന് ഇന്നാള് കണ്ട സിനിമയിൽ പറയുന്നത് കേട്ടപ്പോൾ എന്റെ മനസ് വീണ്ടും പാളിപോയി.
മഞ്ചുനാഥ് പിന്നീട് ഒരിക്കൽ എന്നോട് അതേക്കുറിച്ചു ചോദിച്ചെങ്കിലും. ആ മറുപടി അവനും കനത്ത അടിയായിരുന്നു. അതിൽപിന്നെ അവനും എന്നെയോ തങ്കിയെയോ ശല്യം ചെയ്യാൻ മെനക്കെട്ടില്ല.
അന്ന് രാത്രി തങ്കിയെ മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ ആദ്യമായി നാലുവരി കവിതയെഴുതി. അത് ഞാൻ സൂക്ഷിച്ചു എടുത്തു വെച്ചെങ്കിലും അമ്മ അത് കണ്ടു പിടിച്ചു. എന്നോട് തന്നെ അത് വായിപ്പികുകയും ചെയ്തു.
അച്ഛൻ ആ കൊല്ലം ഗൾഫിൽ നിന്നും ലീവിന് വന്നപ്പോൾ അമ്മ എന്റെ കവിത വാസനയെ പറ്റി പറഞ്ഞു കൊടുത്തു.
ഞാൻ നാണിച്ചു സ്റ്റെപ് കയറി എന്റെ മുറിതേടിപോയി. അമ്മയും അച്ഛനും എന്നെ ഇനി വഴക്ക് പറയുമോ എന്ന് പേടിച്ചു… പക്ഷെ അതൊന്നുമുണ്ടായില്ല. ആ പ്രായത്തിൽ അതൊക്കെ സാധാരണയാണെന്നു അറിയാമായിരിക്കും. അല്ലെങ്കിലൊരുപക്ഷേ അവർക്ക് അന്നേ മനസിലായികാണണം എന്റെ മനസ്….
7ആം
💬 Comments
View all comments