Chapter Title : ? തങ്കി [കൊമ്പൻ]
ഓണപ്പാട്ടും സദ്യയും തിരുവാതിരകളിയും എല്ലാം കൊണ്ട് ആ വർഷത്തെ ഓണം വന്നു. തങ്കി ആ സെറ്റ് സാരി ഉടുത്തു വന്നപ്പോൾ എന്റെ പൊന്നെ എന്റെ ജീവൻ എടുക്കുന്നപോലെ ഉള്ള നോട്ടം പെണ്ണ്…..
സദ്യ ഒക്കെ കഴിഞ്ഞിട്ട് ഞങ്ങൾ ഒന്നിച്ചു സിനിമയും കണ്ടു, ചന്ദ്രലേഖ.
പക്ഷെ സിനിമകാണുന്നതിന്റെ ഇടയിൽ തങ്കി എന്നെ ഇടം കണ്ണിട്ട് ഇടക്ക് നോക്കി. ഞാനും കണ്ണിറുക്കി കാണിച്ചു.
സിനിമ കഴിഞ്ഞപ്പോൾ ഞാൻ അട പായസം ഒരു ഗ്ലാസ്സ് കൂടെ കുടിച്ചു. മേലെ എന്റെ ബെഡ്‌റൂമിൽ ഇരുന്നപ്പോൾ തങ്കി എന്റെ മുറിയിലേക്ക് കയറി വന്നു. കൊലുസിന്റെ ശബ്ദം കേട്ടപ്പോൾ ഞാൻ
ആളെ മനസിലാക്കികൊണ്ട് ചിരിച്ചു ബെഡിലെങ്ങനെ കിടന്നു.
തങ്കി മുറിയിൽ കയറിയതും വാതിൽ അടച്ചു കുറ്റിയിട്ടു. പക്ഷെ ഒന്നും പറഞ്ഞില്ല ഓണക്കോടി ഉടുത്തു നിക്കുന്ന എന്നെ അവൾ കെട്ടിപിടിച്ചു.
ഞാൻ അവളെ തിരിച്ചു ഒന്നും ചെയ്തില്ല. ദയനീയമായി എന്നോട് ചോദിച്ചു.
“സാരി നന്നായിട്ടുണ്ടോ… എന്താ ഒന്നും പറയാത്തെ….
എന്നെ ഇഷ്ടല്ല ല്ലേ ന്നു…”
എന്റെ ജീവന്റെ ജീവനെ ഞാൻ എന്താണ് പറയെണ്ടത് എന്നറിയാതെ ഞാനുമവളെ ഇറുകെ കെട്ടിപിടിച്ചു….
അവളുടെ നനവുള്ള കണ്ണിലേക്ക് ഞാൻ എന്റെ ചുണ്ടുകളെ ചേർതുകൊണ്ട്
ആ കണ്ണുനീര് ഞാൻ കുടിച്ചു.
ഞാൻ എന്റെ കിടക്കയിലേക്ക് ഇരുന്നപ്പോൾ, തങ്കി എന്റെ മടിയിലിരുന്നുകൊണ്ട് എന്റെ കണ്ണിലേക്ക് തന്നെ നോക്കി.
“ദേവതയെ പോലുണ്ട്…” ഞാനവളുടെ കണ്ണിൽ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…
തങ്കിയുടെ ചുണ്ടുകൾ വിടരുന്നത് കണ്ടപ്പോള് ഞാൻ എന്റെ വിറയാർന്ന ചുണ്ടുകൾ കൊണ്ട് തങ്കിയുടെ ചുണ്ടിലേക്ക് അമർത്തണം എന്ന് തോന്നി. അവൾക്ക് സമ്മതം ആണെന്ന് മനസ്സിൽ ആരോ
💬 Comments
View all comments