0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 982

ഒത്തിരി ആലോചിച്ചു. തങ്കിയെ അവളുടെ സമ്മതം ഇല്ലാതെ നോക്കാനോ തോടാനോ പാടില്ലെന്ന്….

പിറ്റേന്ന് അവൾ സ്‌കൂളിലേക്ക് വരുമ്പോ ഞാൻ പറഞ്ഞു പിറകിൽ ഇരുന്നാ മതി. മുമ്പിൽ ഇരുന്നാൽ ശെരിയാവില്ലന്നു.

അവളും അത് അനുസരിച്ചു ഇരുന്നു.
പക്ഷെ തിരിച്ചു വരുമ്പോ ഒരു റെയിൽവേ ക്രോസുണ്ട് അവിടെ എത്തിയാൽ ഞാനും അവളും ഇറങ്ങിയിട്ട് സൈക്കിൾ പയ്യെ പൊക്കി അപ്പുറം എത്തിക്കണം. ആ സമയത്തു അവളുടെ കണ്ണിൽ ഒരു ചെറു കണ്ണീർക്കണം ഞാൻ ശ്രദ്ധിച്ചു.

എനിക്കും മനസിലായി അവളോട് ഞാനങ്ങനെ പറഞ്ഞതുകൊണ്ടായിരിക്കുമെന്ന്. മുൻപ് ഞാൻ തങ്കിയുടെ കഴുത്തിലും തോളിലും എല്ലാം പലയാവർത്തി ചുംബിച്ചത് അവളുടെ സമ്മതോടെ അല്ലായിരുന്നല്ലോ.

അതിൽ എനിക്ക് വിഷമവും ഉണ്ടായിരുന്നു. പക്ഷെ അവൾ കരഞ്ഞതിന്റെ അർഥമെനിക്ക് മൂന്നാലു ദിവസം കഴിഞ്ഞാണ് മനസിലായത്.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഓണപരീക്ഷ തുടങ്ങി. ഞാൻ പഠിക്കാൻ വേണ്ടി ബെഡ്ലാമ്പിന്റെ മുന്നിൽ ഇരുന്നെങ്കിലും തങ്കിയായിരുന്നു മനസ്സിൽ നിറയെ.
അമ്മ ഇടക്ക് വന്നു കോഫി തരുമ്പോ അധികം സ്‌ട്രെയിൻ ചെയ്യണ്ട എന്ന് പറഞ്ഞു.
എന്തൊക്കെയോ പഠിച്ചു എന്തൊക്കെയോ എഴുതി. എല്ലാം പാസ്സായി രണ്ടാളും.
എക്സാം കഴിഞ്ഞതിന്റെ അവസാന ദിവസം അച്ഛൻ വന്നു.

കൃഷ്ണേട്ടനും അച്ഛനും കൂടെ ടെറസിന്റെ മേലെ കമ്പനി കൂടുമ്പോ. അടുക്കളയിൽ പെണ്ണുങ്ങളോടൊപ്പം ഞാനും സദ്യ ഉണ്ടാക്കാൻ കൂടി. ഓണത്തിനും വിഷുവിനും അച്ഛൻ ഉണ്ടെങ്കിൽ അങ്ങനെയാണ്.

തങ്കിക്ക് അവളുടെ അച്ഛനും അമ്മയും ഓണക്കോടി കൊടുത്താലും എന്റെ ലക്ഷ്മിയമ്മ പ്രത്യേകമെപ്പഴും ഓണക്കോടി എടുത്തു കൊടുക്കും. ഇത്തവണ സെറ്റ് സാരി ആയിരുന്നു. അവളതു ഉടുക്കാൻ ആയി എന്ന് പറഞ്ഞുകൊണ്ട് കൊടുത്തപ്പോൾ പെണ്ണത് നിറകണ്ണോടെ വാങ്ങി.

അങ്ങനെ പൂക്കളവും

💬 Comments

View all comments