0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 990

മേലെ കയറി കിടക്കാൻ തോന്നി. പക്ഷെ കറന്റ് പോയിട്ടരമണിക്കൂർ ആയിട്ടും വരാത്തത് കൊണ്ട്, മുറി മുഴുവനും ചൂട് നിറഞ്ഞിരുന്നു …. തങ്കിയും ഞാനും ആസമയം ഒരുപോലെ വിയർത്തു.

പെട്ടന്ന് വാതിലിൽ തട്ട് കേട്ടതും, ഞാനും തങ്കിയും ഒരുപോലെ പേടിച്ചു. രണ്ടാളും വേഗം ഇരുട്ടിൽ വസ്ത്രങ്ങൾ തപ്പിയെടുത്തിട്ടു. ഞാൻ ഉറങ്ങുന്നപോലെയഭിനയിച്ചുകൊണ്ട് ഹാളിലെ സോഫയിൽ കിടന്നപ്പോൾ, വിജയമ്മയും പാറുവും ഉറക്കച്ചടവിൽ വീട്ടിലേക്ക് കയറിവന്നു. അവർ എത്തിയതും കറന്റും വന്നു. ഇനി തിരിച്ചു പോകേണ്ടെന്നു വെച്ചവർ ഉറങ്ങാനായി മുറിയിലേക്ക് കയറി.

പിറ്റേന്നു തങ്കിയെ ഞാൻ പകൽ വെളിച്ചത്തിൽ കാണുമ്പോളും അവൾ ചിരിയടക്കാൻ പറ്റാതെ കണ്ണടച്ചുകൊണ്ട് മുഖം തിരിച്ചു. എനിക്കുമെതാണ്ടതേയവസ്‌ഥയായിരുന്നു. പക്ഷെ പിന്നീടൊരുത്തവണ കൂടെ അതിനു സമാനമായ ഒരുവസ്‌ഥ ഉണ്ടായെങ്കിലും, ഞങ്ങൾ അപ്പോഴും തെറ്റൊന്നും ചെയ്യാതെ ചുടു ചുംബനങ്ങളിൽ മാത്രം ഞങ്ങളുടെ മോഹങ്ങളേ തത്കാലം മൂക്കു കയറിട്ടു നിർത്തി.

കുസൃതിയും കളിയും നിറഞ്ഞ ദിവസങ്ങൾക്കിടയിൽ 8 ഇല് നിന്നും 9 പതിലേക്ക് ഞങ്ങൾ രണ്ടാളും ജയിച്ചു. ആ വർഷം ഞാനോർക്കാൻ അധികം ഇഷ്ടപെടാത്ത വർഷമാണ് …..കാരണം തങ്കിക്ക് തങ്കിയുടെ അച്ഛനെയും എനിക്ക് തങ്കിയെയും കുറച്ചു സമയത്തേക്കെങ്കിലും നഷ്ടപ്പെടുന്നത് അപ്പോഴാണ് എന്നുള്ളത്കൊണ്ടാണ് …..ഹും.

തങ്കിയുടെ അച്ഛൻ കൃഷ്ണേട്ടന്റെ മരണം, അത് സത്യത്തിൽ ഒരപകട മരണമായിരുന്നു. രാത്രി മദ്യപിച്ചുകൊണ്ട് നടക്കുമ്പോ സംഭവിച്ചാണെന്നു പത്രങ്ങളിലും വന്നു. ആ ദുരന്തം ആ കുടുംബത്തെ സ്വാഭാവികമായും ഉലച്ചു എന്ന് പറയുന്നതാകും ശെരി. അവളെ ഞാനൊത്തിരി സമാധാനിപ്പിക്കാൻ വേണ്ടി ശ്രമിച്ചു. പാവം.. അവളുടെ മുറിയിൽ ഒരു മൂലയ്ക്കിരുന്നു കരയുമ്പോ ഞാൻ പലപ്പോഴും അവളുടെ കയ്യും പിടിച്ചുകൊണ്ട് എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കുമെന്നറിയാതെ വിങ്ങി.

💬 Comments

View all comments