0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 991

ആ വീടിന്റെ നാഥൻ ആണ് ഇല്ലാതെയായത്. എന്റെ അച്ഛൻ ഗൾഫിൽ നിന്നും വിവരമറിഞ്ഞു വന്നിരുന്നു. കുറച്ചു പൈസ കൊടുത്തവരെ സഹായിക്കുകയും ചെയ്തെന്നു ഞാൻ പിന്നെയറിഞ്ഞു.

ശേഷം വിജയമ്മ തയ്യൽ ജോലി ചെയ്യാനാരംഭിച്ചു. പാറു ചേച്ചിയും തങ്കിയും ഒപ്പം അവരെകൊണ്ടാകും പോലെ തയ്യൽ ജോലിയും വീട്ടുജോലിയും ചെയ്തു സഹായിക്കുമായിരുന്നു. ജീവിതം പതിയെ പഴയപോലെ ആയെങ്കിലും കൃഷ്ണേട്ടന്റെ മരണം ആ കുടുംബത്തെ തളർത്തിയിരുന്നു. പാറു ചേച്ചിയുടെ കല്യാണം ആ വര്ഷം തന്നെ നടത്താനാവർ തീരുമാനിച്ചു. പക്ഷെ പുള്ളിക്കാരി രഹസ്യമായി മറ്റൊരാളെ പ്രണയിച്ചിരുന്നു. കല്യാണത്തിന് കുറച്ചു മുൻപവൾ ഒരു ലെറ്ററും എഴുതി വെച്ചശേഷം അവന്റെയൊപ്പം ഇറങ്ങിപോകുകയും ചെയ്തു. പാവം വിജയമ്മ അവർ ഇതൊക്കെ എങ്ങനെ ആണാവോ സഹിക്കുന്നത്. മാത്രമല്ല പാറു ചേച്ചി കല്യാണത്തിന് ഉള്ള സ്വർണമൊക്കെ എടുത്താണ് കാമുകന്റെയൊപ്പം പോയത്. എല്ലാം കൊണ്ടും മോശം ഓർമ്മകൾ മാത്രം. തങ്കി ആ സംഭവത്തിനു ശേഷം നാണക്കേട് കൊണ്ടാണോ അറിയില്ല. വീട് വിട്ടധികം പുറത്തേക്കും വരില്ല. എന്റെ വീട്ടിലേക്കും വരാറില്ല, വന്നാലും പെട്ടന്ന് തിരിച്ചു പോകുകയും ചെയ്യും.ഞാൻ സംസാരിക്കാൻ ശ്രമിച്ചാലും അവൾ പലപ്പോഴുമെന്നെ ചിരി മാത്രം സമ്മാനിച്ചുകൊണ്ട് മുന്നിലൂടെ കടന്നുപോയി. അവൾ സ്‌കൂളിലേക്ക് പോകുന്നതും വരുന്നതും ബസിലാക്കി. ഞാൻ പഴയപോലെ സൈക്കിളിലും.

ഓരോ ദിവസവും വല്ലാത്ത വീർപ്പുമുട്ടലോടെയാണ് കടന്നു പോകുന്നത്, ഉറപ്പായും ഇതിനൊരു മാറ്റം ഉണ്ടാകുമായിരിക്കുമെന്നു പ്രതീക്ഷിക്കുമ്പോഴും തങ്കി എന്നിൽ നിന്നുമൊരുപാടു ദൂരെ നില്കുന്നപോലെ ഒരു തോന്നലാണ്. ജീവിതത്തിലെ നഷ്ടങ്ങൾ ആളുകളെ ഇങ്ങനെ മാറ്റുമോ… അവൾക്കെന്നെ ജീവനാണ്. ആ പ്രണയം കേവലം വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്തത് കൊണ്ട് രണ്ടാളും മനസ്സിൽ ഉള്ളത് ഒതുക്കി ജീവിക്കുന്നപോലെ….

💬 Comments

View all comments