0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 992

അവൾക്ക് പഴയപോലെ എന്നോട് സംസാരിക്കാൻ കഴിയുന്നില്ല. പക്ഷെ അവളെ ഞാനൊരിക്കലും കുറ്റപെടുത്തിയിരുന്നില്ല.. അവൾക്ക് ആ മനസ് മാറാൻ വേണ്ടി ഞാൻ കാത്തിരിക്കുക മാത്രമാണ് എനിക്കാകെ ചെയ്യാനുള്ളത്……..

കണ്ണീരിൽ കുതിർന്ന ആ രാത്രികളെ എന്തോ നിങ്ങളോടു പറയാൻ കഴിയുന്നില്ല. അതുമാത്രം വിടാം നമുക്ക്…. അതിനൊക്കെ അർഥമുണ്ടായിരുന്നോ ചോദിച്ചാൽ ഇപ്പോ ഉറക്കത്തിൽ എന്റെ കൈകോർത്തു പിടിച്ചു കിടക്കുന്ന എന്റെ ജീവന്റെ ജീവനെ നോക്കുക മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്….

10ആം ക്‌ളാസിലേക്ക് കടക്കുമ്പോഴേക്കും ഞങ്ങൾ തമ്മിൽ അകലം കൂടിയതല്ലാതെ കുറഞ്ഞതേയില്ല. അതിനൊരു മാറ്റം ഉണ്ടായതു ശ്രീജേഷ് കാരണമാണ്.
ശ്രീജേഷ്. ഞങ്ങളുടെ അതെ ബാച്ചിൽ ഉള്ള ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പയ്യൻ ആണ്. നന്നായി പാടും. നല്ല സ്വഭാവവുമാണ് അവന്റെ. ഒരിക്കൽ ഞാൻ ചോറ് കഴിച്ചിട്ട് പാത്രം കഴുകാൻ പോകുന്ന നേരം, തങ്കിയോട് അവനെന്തോ സംസാരിക്കുന്നത് യാദൃശ്ചികമായി ഞാൻ കണ്ടു.

“..എത്രനാളായി ഞാൻ പറയുന്നു ശ്രീജേഷ്. എനിക്ക് താല്പര്യമില്ല. പ്ലീസ്…..”

എനിക്കതു കേട്ടപ്പോൾ കാര്യം മനസ്സിലായിരുന്നു. അതിലേക്ക്‌ ഇടപെടാൻ എനിക്ക് അവകാശമുണ്ടോ ചോദിച്ചാൽ…. ഉണ്ട്!!

ഞാനവരെ മൈൻഡ് ചെയ്യാതെ പാത്രം കഴുകി തിരികെവന്നു. വൈകീട്ട് സൈക്കിളിൽ തിരികെ പോകുമ്പോ റോഡിൽ വെച്ച് ശ്രീജേഷ് നെ ഞാൻ കണ്ടു. അവനും സൈക്കിളിൽ തന്നെയാണ് വീട്ടിലേക്ക് പോകുന്നത്.

ഞാനവന്റെ മുന്നിലേക്ക് സൈക്കിൾ കയറ്റി നിർത്തിയപ്പോൾ അവന്റെ ഫ്രണ്ട്സും അവനും ചിരിച്ചുകൊണ്ട് എന്താടാ.. ശരത്,ന്നു ചോദിച്ചു.

ഞാൻ അവനോടു പേർസണൽ ആയി കുറച്ചു സംസാരിക്കാൻ ഉണ്ട്. ഫ്രെണ്ട്സിന്റെ അടുത്ത് പൊക്കോളാൻ വേണ്ടി പറഞ്ഞു.

“..ശ്രീജേഷ്… അർച്ചനയെ ഡിസ്റ്റബ് ചെയ്യരുത്… പ്ലീസ്. ആ കുട്ടിയുടെ അച്ഛൻ കഴിഞ്ഞ വർഷമാണ്

💬 Comments

View all comments