0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 993

മരിച്ചത്. ചേച്ചി….. ഹാ…
അവൾ പഠിക്കാൻ വരുന്നത് തന്നെ വളരെ കഷ്ടപ്പെട്ടാണ്….”

“...നിനക്കിതിലെന്താ കാര്യം… ശരത്…”

“...ഞങ്ങൾ തമ്മിലിഷ്ടത്തിലാണ്..?

“..എന്താ….”

“..ഞങ്ങൾ തമ്മിലിഷ്ടത്തിലാണ്…
പക്ഷെ അവൾക്ക് ഇപ്പൊ പ്രേമിക്കാനുള്ള അവസ്‌ഥയൊന്നുമല്ലെന്നു എനിക്കറിയാം…. അതാണ് ഞാൻ പോലും അകന്നു നില്കുന്നത്..”

“....സോറി… ശരത്…
ഞാൻ….”

“...കുഴപ്പമില്ല…..ശ്രീജേഷ്. തനിക്ക് പറഞ്ഞാൽ മനസിലാകുമെന്നു തോന്നിയപ്പോൾ ഒന്ന് പറയാമെന്നു വെച്ചതാണ്….പക്ഷെ ഞങ്ങൾക്ക് രണ്ടാളും കുറച്ചു സമയം വിട്ടു നിൽക്കുകയാണ്. എല്ലാം ശെരിയാകുമെന്നു പ്രതീക്ഷയും മനസ്സിൽ വെച്ചുകൊണ്ട്….”

“...ഞാനിനി അർച്ചനയെ ശല്യം ചെയ്യില്ല.
പോരെ….”

അവനു കാര്യം പറഞ്ഞപ്പോൾ മനസിലായി. പക്ഷെ തോണി ഇപ്പോഴും കരയ്ക്ക് അടിഞ്ഞിട്ടില്ല. കാത്തിരിപ്പ്… അതെത്ര നാൾ വേണെലുമാവാം എന്നോർത്ത് ഞാൻ വീടെത്തി….

അതിന്റെ മൂന്നു ദിവസം കഴിഞ്ഞപ്പോൾ ശനിയാഴ്ച ഞാൻ വീട്ടിൽ തനിച്ചായിരുന്നു. അമ്മയും വിജയമ്മയും കൂടെ അവരുടെ ബന്ധു വീട്ടിലേക്കോ മറ്റോ പോയതാണ്. ഉച്ചവരെ ഞാൻ തനിച്ചിരുന്നപ്പോളും തങ്കിയെ ഓർത്തു. ഒന്ന് പോയി അവളുടെ വീട്ടിലേക്ക് നോക്കിയാലോ എന്ന് വിചാരിച്ചിരിക്കുമ്പോ എന്റെ മനസ്സറിഞ്ഞപോലെ അവൾ കാളിംഗ് ബെൽ അമർത്തി…..

ഞാൻ താഴെ സ്റ്റെപ് ഇറങ്ങി പോയി വാതിൽ തുറന്നപ്പോൾ അവൾ നനവാർന്ന കണ്ണുകളുമായി ചുവരിൽ ചാരി നില്പായിരുന്നു. ഒരു ഷർട്ടും പാവാടയും ആയിരുന്നു എന്റെ രാജകുമാരിയുടെ അപ്പോഴത്തെ വേഷം….

“ശരത്….” എന്നും പറഞ്ഞവൾ വേഗമെന്നെ കെട്ടിപിടിച്ചു. ഞാൻ ആരേലും കാണും എന്ന് പേടിച്ചു വേഗമവളെ ഹാളിലേക്ക് കൂട്ടി…ഉമ്മറത്തെ വാതിൽ ചാരി.

അവളുടെ കണ്ണീർ തുടച്ചുകൊണ്ട് ഞാൻ സോഫയിൽ അവളുടെ ഒപ്പമിരുന്നു.

“....ചേച്ചി പോയതിനു ശേഷം… അമ്മ എന്നോട് പറഞ്ഞിരുന്നു… അവളെപോലെ ഞാനും അമ്മയെ വിഷമിപ്പിക്കല്ലേ എന്ന്…എനിക്കെന്തോ
പിന്നെ

💬 Comments

View all comments