0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 994

നിന്നെ കാണാനോ മിണ്ടാനോ തോന്നിയില്ല…ഇനി ഞാനും കൂടെ അമ്മയെ വിഷമിപ്പിക്കാൻ… വയ്യ എനിക്ക്...
പിന്നെ നീയെന്നെ….പതിയെ….മറക്കുമെന്നും കരുതി…”

അവളത് പറഞ്ഞു മുഴുമിക്കും മുന്നേ ഞാൻ കരഞ്ഞു തുടങ്ങിരുന്നു..അവളുടെ മുഖം ഞാൻ കൈയിൽ കോരിയെടുത്തു നെറ്റിയിൽ ചുംബിച്ചു…

“മറക്കാനോ….അങ്ങനെയാണോ…..”
പിന്നെ രണ്ടാൾക്കും വാക്കുകൊളൊന്നും കിട്ടാതെ മിണ്ടാതെയിരുന്നു…സോഫയിൽ ഞാൻ അവളെയും കെട്ടിപിടിച്ചിരിക്കുമ്പോ…

“ശരത്… നമ്മൾ തമ്മിൽ ചേരുമെന്ന് നിനക്ക് തോന്നുണ്ടോ…”

“എന്താ നിനക്കിപ്പോ…?!”

“എന്തിക്കെന്തോ പേടി തോന്നുന്നു...ശരത്, നമുക്കിത് വേണോ ശെരിക്കും…!”

അതിനു മറുപടിയായി എനിക്ക് കരയാൻ മാത്രമേ കഴിഞ്ഞുള്ളു….

“എന്ത് വന്നാലും നിന്നെ ഞാൻ കൈവിടില്ല….അതെന്നോ തീരുമാനിക്കപ്പെട്ടതാണ്…”

ഊണ് കഴിക്കാൻ നേരമായപ്പോൾ അവളെനിക്ക് ചോറ് വിളമ്പിത്തന്നു. രണ്ടാളും കൂടെ കഴിക്കുമ്പോ അവൾ പറഞ്ഞു...

“ശ്രീജേഷിനോട് സംസാരിച്ചിരുന്നു അല്ലെ…”

“ങ് ഹം…ഉം..” സമ്മതിക്കണോ വേണ്ടയോ എന്നറിയാതെ ഞാൻ കുഴങ്ങി….

“ഞാൻ ബസിൽ വരുമ്പോ കണ്ടിരുന്നു…എന്താ പറഞ്ഞെ…” അവൾക്കെന്റെ മുഖത്തെ കള്ള ലക്ഷണം എളുപ്പത്തിൽ കണ്ടെത്താനാവുമെന്നു ഞാൻ മറക്കാൻ പാടില്ലായിരുന്നു...

“ഹേയ് കണ്ടപ്പോ ജസ്റ്റ് സംസാരിച്ചിരുന്നു..വേറൊന്നും ഇല്ല..”

“കള്ളം… പിന്നെന്തേ അവൻ എന്നോട് അടുത്ത ദിവസം കണ്ടപ്പോ ഒന്നുമെന്നോട് സംസാരിക്കാതെ ചിരിച്ചു നടന്നു പോയത്…” അവളുടെ മുഖത്തെ കുസൃതി ചിരി കാണുമ്പോ…. എനിക്ക് എന്തോ പിന്നെ മറിച്ചൊന്നും പറയാനൊന്നും തോന്നിയില്ല….

“ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് പറഞ്ഞു….” ആദ്യമായാണ് എനിക്കത്രേം ധൈര്യമൊക്കെ കിട്ടിയതെന്ന് കൂടെ അവളറിയുന്നത്. ആ ആശ്ചര്യം പോലും ആ മാൻപേട കണ്ണുകളിൽ പിടയ്കുമ്പോ ഞാൻ കണ്ണിമയ്ക്കാതെ അവളെയും തോളിൽ പിടിച്ചു ഞാൻ നോക്കി. മഞ്ജു നാഥിന്റെ കാര്യം ഞാൻ പറഞ്ഞിരുന്നതല്ലെ… അന്നൊന്നും ഇല്ലാത്ത ധൈര്യം എന്റെ കുറ്റി താടിയും പൊടിമീശയും

💬 Comments

View all comments