Chapter Title : ? തങ്കി [കൊമ്പൻ]
വരുന്നതിന്റെ ഒപ്പം എനിക്ക് കിട്ടിയിരുന്നു….
സോഫയിൽ തങ്കിയുടെ മടിയിൽ കിടന്നുകൊണ്ട് അവളുടെ കുഞ്ഞു വിരലുകളുടെ തലോടൽ എന്റെ മുടിയിഴകളിൽ അനുഭവിക്കുമ്പോ എന്റെ കണ്ണുകൾ പയ്യെ ഞാനടച്ചു...
അന്നത്തെ ദിവസത്തിനു ശേഷം വിജയമ്മ ടൈലറിംഗ് ചെയ്ത ഡ്രസ്സ് കൊടുക്കാൻ പുറത്തേക്ക് പോകുന്ന സമയത്തൊക്കെ ഒന്നുകിൽ ഞാൻ അവളുടെ വീട്ടിലേക്കോ അല്ലെങ്കിൽ അവളെന്റെ വീട്ടിലേക്കോ വരും. കൈപിടിച്ച് കൊണ്ട് സംസാരിക്കും. അവളുടെ കവിളിലൊക്കെ ഞാൻ ആരുമില്ലാത്തപ്പോ ചുംബിക്കും. ഞാനും അവളും കൈകോർത്തു നില്കുന്നതെങ്ങാനും എന്റെ ലക്ഷ്മി ടീച്ചർ കണ്ടാൽ അവളൊരു ഓട്ടമുണ്ട് വീട്ടിലേക്ക്. പക്ഷെ അമ്മ ഒരിക്കൽ പോലും എന്നെ അതിന്റെ പേരിൽ വഴക്ക് പറഞ്ഞിട്ടില്ല. പക്ഷെ അതുകൊണ്ടു തന്നെ ഉള്ളിൽ അത്രയ്ക്ക് പേടി അമ്മയോടുണ്ട് താനും….
അങ്ങനെയെങ്കിൽക്കൂടി പത്താം ക്‌ളാസ് പരീക്ഷയ്ക്ക് ഞങ്ങളൊന്നിച്ചായിരുന്നു പഠിത്തമൊക്കെ. മാത്‍സ് ഉം ഇംഗ്ളീഷും തങ്കിക്ക് അത്രക്ക് എളുപ്പം ആയിരുന്നില്ല.
വിജയമ്മ തന്നെ എന്നോട് ആവശ്യപ്പെട്ടിരുന്നു അതുപക്ഷേ ട്യൂഷൻ അയക്കാൻ കാശില്ലാത്തോണ്ടാണ് എന്ന് പറയുമ്പോ....
എന്റെ മനസ് ആകെ.. തണുത്തുറഞ്ഞു പോകും…..എന്റെ പെണ്ണല്ലേ അവൾ. പഠിപ്പിച്ചോളാം ഞാനെന്നു മനസ്സിൽ പറയുക മാത്രം ചെയ്തു….
പരീക്ഷ നന്നായിട്ടെഴുതി. അവളും കുഴപ്പമില്ലാതെയെഴുതി എന്നാണ് പറഞ്ഞത്. വെക്കേഷൻ സമയം തങ്കി അമ്മയുടെ കൂടെ തയ്യൽ പരിപാടികൾ ആയിരുന്നു. എങ്കിലും ഇടക്കൊക്കെ കാണാൻ പറ്റുന്നതുകൊണ്ട് ഞങ്ങൾ കുഴപ്പമില്ലാതെ ഞങ്ങളുടെ പ്രണയത്തെ ആരും കാണാതെ പൊതിഞ്ഞു മുന്നോട്ട് കൊണ്ട് പോയി…
വെക്കേഷന് അച്ഛൻ വന്നിരുന്നു. എന്നോട് ഭാവിയെപ്പറ്റിയൊക്കെ സംസാരിക്കാൻ തുടങ്ങി. എഞ്ചിനീയറിങ് വേണോ മെഡിസിൻ വേണോ എന്നുള്ള ചർച്ച ആയിരുന്നു അമ്മയും അച്ഛനും തമ്മിൽ.
അങ്ങനെ ആദ്യത്തെ പ്ലസ് വൺ ബാച്ചിലേക്ക്
💬 Comments
View all comments