0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 998

ഞാനും കയറി. പക്ഷെ അവിടെ വെച്ചാണ് ഞാനും തങ്കിയും രണ്ടു സ്ട്രീം ലേക്ക് മാറാൻ തുടങ്ങിയത്. അവൾ ഹ്യൂമാനിറ്റീസും ഞാൻ സയൻസും. രണ്ടാളും രണ്ടു സ്‌കൂൾ. സത്യത്തിൽ അവൾക്ക് തുടർന്നു പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. ഞാനെന്റെയൊപ്പം സയൻസ് ഗ്രുപ്പ് എടുക്കാൻ നിർബന്ധിച്ചപ്പോൾ അവളതിന് തയ്യാറായതുമില്ല. പഠിക്കാതെ തയ്യലും ചെയ്തു വീട്ടിൽ തന്നെ നിന്നാൽ വിജയമ്മ വേഗമവളെ പിടിച്ചു കെട്ടിക്കുമോ എന്ന പേടികൊണ്ട് മാത്രമാണ് പ്ലസ് റ്റു അവൾ ജോയിൻ ചെയ്തത്. പക്ഷെ ബസ്റ്റോപ്പിൽ വെച്ചും ശനിയും ഞായറും വീട്ടിലും വെച്ച് മാത്രം കാണുമെങ്കിലും, അധികമൊന്നും സംസാരിക്കാനും പറ്റുമായിരുന്നില്ല. ഒത്തിരി പഠിക്കാനുള്ളതുകൊണ്ട് പലപ്പോഴും അവളുടെ വീട്ടിലേക്കും പോകാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാവും ശെരി. എന്റെ ലക്ഷ്‌മി ടീച്ചറും എന്നെ ക്‌ളാസ് കഴിഞ്ഞു വന്നാൽ അധികം പുറത്തേക്ക് ചുറ്റാനും സമ്മതിച്ചില്ല.

ഇത്രയും നാളായിട്ട് എനിക്ക് നല്ലൊരു ആൺ സുഹൃത്തെന്നു പറയുന്നത് ആരും ഉണ്ടായിരുന്നില്ല. പക്ഷെ പ്ലസ് വണ്ണിൽ വെച്ചാണ് ബിനോയ് നെയും അരവിന്ദിനെയും ഞാൻ പരിചയപ്പെടുന്നത്. ഞങ്ങൾ മൂവരും നല്ല കൂട്ടായി. പഠിത്തം ഒരുമിച്ചു തന്നെ, അവർ ഇടക്ക് വീട്ടിലേക്ക് വരികയും ചെയ്യും. അമ്മയുടെ ഒരു സുഹൃത്തിന്റെ മകൻ ആണ് അരവിന്ദ്. അതുകൊണ്ടവനെ അമ്മയ്ക്ക് വലിയ കാര്യമായിരുന്നു. അവരോടു ഞാൻ തങ്കിയെക്കുറിച്ചു പറയണോ വേണ്ടയോ എന്നൊക്കെ ആലോചിച്ചു. ഓണം വെക്കേഷന് മുൻപ് എക്സാം കഴിഞ്ഞപ്പോൾ ബിനോയ് ക്കു ക്‌ളാസിലെ ഒരു പെൺകുട്ടി അവനോടു പ്രണയാഭ്യർഥന നടത്തിയ. അവനതെന്നോട് പറഞ്ഞപ്പോൾ ഞാനും അവനെ സപ്പോർട്ട് ചെയ്തു. അവർ തമ്മിൽ ഇഷ്ടത്തിലുമായി. അങ്ങനെ എന്റെ എല്ലാ കഥകളും ബിനോയ്‌നോടും അരവിന്ദ് നോടും പറഞ്ഞു.

💬 Comments

View all comments