0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 999

അവർക്കാദ്യം വിശ്വസിക്കാൻ ആവുമായിരുന്നില്ല. കാര്യം ക്‌ളാസിൽ വെളുത്ത സുന്ദരിമാരുടെ മേള ഉള്ളപ്പോൾ എന്റെ രാജകുമാരി എന്നേക്കാളും നിറം കുറവുള്ളതായിരിക്കാം. പക്ഷെ ഞാനത് കാര്യമാക്കിയില്ല. അന്നും ഇന്നും എന്നും….

അങ്ങനെയിരിക്കുമ്പോ ക്‌ളാസ്സിലെ നീതു എന്ന പെൺകുട്ടിക്ക് എന്നോട് ക്രഷ് ഉണ്ടെന്നു ബിനോയ് ന്റെ ഗേൾ ഫ്രണ്ട് വഴി ഞാൻ അറിഞ്ഞു. ഞാൻ ആണെങ്കിൽ തങ്കിയെ മാത്രം ഓർത്തുകൊണ്ട് കഴിയുകയാണ്. ശനിയാഴ്ച മാത്രം കാണലും, കൂടിപ്പോയാൽ ഒരു അരമണിക്കൂർ സംസാരവും മാത്രം.

ബിനോയ് ന്റെ ഗൾഫ്രണ്ടിന്റെ പേര് രശ്മി, എന്റെ വീട്ടിലേക്ക് അന്നൊരൂസം യാദൃശ്ചികമായി വിളിച്ചപ്പോൾ എന്തോ പഠിക്കാനുള്ള കാര്യമായിരിക്കുമെന്നു ഞാൻ വിചാരിച്ചത്, പക്ഷെ നീതു എന്റെ ലാൻഡ്‌ലൈൻ നമ്പർ ചോദിക്കുന്നു, കൊടുത്തോട്ടെ എന്നവൾ ചോദിച്ചു…... ഞാൻ ശെരിയെന്നും പറഞ്ഞു സമ്മതിച്ചു. നമ്പർ വാങ്ങിച്ചു സംസാരിച്ചു തുടങ്ങുമ്പോ എനിക്ക് ആദ്യമേ അവളോട് പറയാമായിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല. കാര്യം ആ കുട്ടി എന്നോട് ശല്യമാകുന്ന വിധത്തിലുള്ള പ്രണയചേഷ്ടകളോ അധികാരം പ്രകടിപ്പിക്കലോ ഒന്നുമുണ്ടായിരുന്നില്ല. അത് കൊണ്ടുമാത്രമവളെ ഞാനൊരു ഫ്രെണ്ടായി കണ്ടു.

തങ്കിയാണെങ്കിൽ ആ സമയം എന്റെ വീട്ടിലേക്ക് വന്നാലും എന്റെ അമ്മയുമായി അടുക്കളയിൽ നിന്നെന്തേലും സംസാരിക്കും, പിന്നെ പോകും. അമ്മയ്ക്ക് എന്റെ ഭാവിയെപ്പറ്റിയുള്ള ആശങ്ക പറയാൻ ഒരാൾ എന്ന നിലയിൽ അവളോട് ഓരോന്ന് പറയുമ്പോ. അവളെന്റെ ഭാവിക്ക് മുന്നിൽ തടസമായി നില്കുന്നുണ്ടോ എന്നവൾക്ക് സ്വയം തോന്നിക്കാണണം. അതാവാം വീണ്ടുമവൾ എന്നിൽ നിന്നും അകലാൻ തുടങ്ങിയപോലെ എനിക്ക് തോന്നിയത്.

അങ്ങനെ നീതുവുമായി എനിക്കുള്ള സംസാരവും മറ്റും ക്‌ളാസിൽ ഗോസ്സിപ് ആയി മാറി തുടങ്ങി. അതുകൊണ്ട് തന്നെ ഞാൻ നീതുവിനോട് തങ്കിയെക്കുറിച്ചു പറയാൻ തീരുമാനിച്ചു.

💬 Comments

View all comments