0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1K

അവളതെങ്ങനെയെടുക്കുമെന്നു എനിക്ക് വലിയ പിടിയില്ല. സാധാരണ എന്നും വൈകീട്ട് അവൾ കുറച്ചു നേരം ഫോൺ വിളിക്കുമായിരുന്നു. അന്നേരം എന്റെ മനസ് തുറന്നു ഞാനെല്ലാം പറഞ്ഞു…

അവൾക്കത് പെട്ടന്ന് താങ്ങാനായില്ല എന്നതാണ് സത്യം. അവൾ ഫോൺ കട്ട്ചെയ്തു, പാവം. ഞാൻ തിരിച്ചു വിളിച്ചപ്പോളൊന്നും അവളെടുത്തില്ല. പിറ്റേന്ന് ക്ലാസ്സിൽ വെച്ച് കണ്ടപ്പോൾ അവൾ എന്നെനോക്കി ചിരിക്കാൻ ശ്രമിച്ചു. അന്ന് ഉച്ചയ്ക്ക് ഞാൻ നീതുവിനെയും കൂട്ടീ ലഞ്ച് പുറത്തുന്നു കഴിക്കാൻ വേണ്ടി പോയി.
എത്രയായാലും നീതു ഒരു നല്ല കുട്ടിയാണ്.
നല്ല മനസാണവൾക്ക്, അവളെന്നോട് ഇതുവരെ പ്രണയമാണെന്ന് പറഞ്ഞിട്ട് പോലുമില്ല. പക്ഷെ കൂടുതൽ ആശിച്ചിട്ട് വേദനിപ്പിക്കുന്നതിൽ എന്തർഥമാണ്. അതുകൊണ്ട് മാത്രമാണവളോടെല്ലാം പറഞ്ഞത്. ഒടുക്കം നല്ലപോലെ ബുദ്ധിമുട്ടി ഞാൻ ഫ്രെണ്ട്സ് ആയിട്ടിരിക്കാമെന്നു പറഞ്ഞവളെ സമ്മതിപ്പിച്ചു.

ആ ആഴ്ച തങ്കിയും ഞാനും കൂടെ ടൗണിലേക്ക് ഒന്ന് പോകാമെന്നു വെച്ചിരികയായിരുന്നു. ഒരു ഫ്രണ്ടിന്റെ കല്യാണത്തിനും പിന്നെ അത് കഴിഞ്ഞൊരു സിനിമയ്ക്കും- ഡാർലിംഗ് ഡാർലിംഗ്. അവളെന്റെയൊപ്പം കൈകോർത്തു പിടിച്ചുകൊണ്ട് സിനിമ കണ്ടു. ഇടക്ക് ഇമോഷണലായി കരയുകയും ചെയ്തു.

പ്ലസ് ടു അതിലും സീരിയസ് ആയിരുന്നു. പഠിത്തവും ലാബും എൻട്രൻസ് കോച്ചിങ് എല്ലാം കൂടെ എനിക്കൊന്നിനും സമയമില്ല. ആയിടക്ക് ഒരു സെക്കൻഡ് ഹാൻഡ് ബൈക്ക് ഞാനൊപ്പിച്ചു. തങ്കിയെയും കൂട്ടി പഞ്ചവർണ്ണ പൈങ്കിളി പെണ്ണെ എന്ന പാട്ടിലെ ആ പാലം ഇല്ലേ 10km ഉണ്ട് വീട്ടിൽ നിന്നും അങ്ങോട്ടേക്ക് ഒന്ന് രണ്ടു തവണ പോയിരുന്നു. കുറെ നാൾക്കുശേഷം അവളൊന്നു ചിരിച്ചു കണ്ടു. അവൾക്ക് വല്ലാത്ത കുറ്റബോധം പോലെയാണ്. ഞാനവൾക്ക് ചേരില്ല എന്ന തോന്നൽ അവളെ വേട്ടയാടാൻ ആരംഭിച്ചിരുന്നു. അതിനൊരു പ്രധാനകാരണം

💬 Comments

View all comments