0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1K

ഞാൻ പഠിച്ചൊരു നിലയിലെത്തുമെന്നു അവൾക്കുറപ്പായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം, ഞാനവൾക്ക് ഒരു ഭാഗ്യം പോലെ കിട്ടിയ പ്രണയമാണെന്ന് പോലുമവൾ പറഞ്ഞിട്ടുണ്ട്. അവളുടെ പൊട്ട ബുദ്ധി അങ്ങനെയാണ്. സ്നേഹം എന്നത് ഉള്ളിൽ തട്ടി ഞാൻ അവൾക്ക് കൊടുക്കുമ്പോഴും അവളെന്നെ പലപ്പോഴും അകറ്റാൻ ശ്രമിച്ചതും അത് കൊണ്ടാവാം.

അങ്ങനെ രണ്ടാളും പ്ലസ് റ്റു പാസ് ആയി. എനിക്ക് എൻട്രൻസ് ന്റെ പ്രീപെറേഷൻ കൂടെ ഉള്ളതുകൊണ്ട് ഞാൻ കോച്ചിങ് സെന്റർഇൽ ഉള്ള ഹോസ്റ്റൽ ആയിരുന്നു. തങ്കിയെ കാണാൻ കഴിയാത്ത ആ രണ്ടു മാസം. എനിക്ക് എന്ത് ചെയുമെന്നറിയാതെ ഞാൻ. പക്ഷെ ഹോസ്റ്റലിൽ ഒരു കുട്ടിയുടെ ഫോണിൽ നിന്നും ഞാനെന്റെ വീട്ടിലേക്ക് വിളിക്കുമ്പോ അമ്മയോട് ചോദിച്ചിരുന്നു. അവൾക്ക് പനിയും ജലദോഷവുമൊന്നുമില്ലല്ലോ എന്ന്…

എൻട്രൻസ് എക്‌സാമിന് ബിനോയ് അരവിന്ദ് നീതു ഞങ്ങൾക്ക് ഒരേ സെന്റർ തന്നെ ആയിരുന്നു. എക്സാം എല്ലാര്ക്കും കുഴപ്പമില്ല എന്ന് പറഞ്ഞു. എനിക്ക് നല്ല ടെൻഷൻ ആയിരുന്നപ്പോൾ തങ്കി എനിക്കെന്തെയാലും നല്ല റാങ്ക് ഉണ്ടാകുമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. അവൾ ഇഷ്ടദേവനെ പ്രീതിപ്പെടുത്താൻ ആയി
അമ്പലത്തിലൊക്കെ പോയിവരുന്നതും
വൈകീട്ടുള്ള കാഴ്ചയായിരുന്നു..

റിസൾട്ട് വന്നപ്പോൾ എനിക്ക് 112മത്തെ റാങ്ക് ആയിരുന്നു. ഞാനന്ന് വീട്ടിൽ ടെന്ഷനടിച്ചിരിക്കുമ്പോ റിസൾട്ട് നോക്കാൻ അമ്മയായിരുന്നു പോയത്, റിസൾട്ട് അറിഞ്ഞശേഷം അമ്മയും വിജയമ്മയും കൂടെ വീട്ടിലേക്ക് വന്നു. അമ്മയെന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ വിജയമ്മയോടു തങ്കിയെവിടെന്ന് ചോദിച്ചപ്പോൾ അവൾ വീട്ടിൽ ആണെന്ന് പറഞ്ഞപ്പോൾ…. ഞാനവളെ കാണാൻ വേണ്ടി വേഗം അവളുടെ വീട്ടിലേക്ക് ഓടി….

അവൾ അറിഞ്ഞിരുന്നു. പക്ഷെയെന്തോ അവൾക്കെന്നെക്കാണാൻ കഴിഞ്ഞില്ല.. സന്തോഷം കൊണ്ട് അമ്മയുടെ മുന്നിൽ വെച്ച് അവളെന്നെ കെട്ടിപിടിച്ചു കരയുമെന്നു പേടിച്ചാണെന്നു

💬 Comments

View all comments