Chapter Title : ? തങ്കി [കൊമ്പൻ]
എനിക്കറിയാമായിരുന്നു…..
പക്ഷെ അവളെ കണ്ടമാത്രയിൽ ഇറുകെ കെട്ടിപിടിച്ചു കരഞ്ഞത് ഞാനായിരുന്നു. നിറമിഴികളോടെ എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ടവൾ..എന്നെ ഇറുക്കി പുണർന്നു. വിജയമ്മയുടെ കാലടി ശബ്ദം കേട്ടതും ഞാനകന്നു മാറി. ഇച്ചിരി നേരമവളുടെ കൂടെയിരുന്ന ശേഷം ഞാൻ പിന്നെ തിരികെ വീട്ടിലേക്ക് വന്നു.
നീതു എന്റെ റിസൾട്ട് അറിഞ്ഞശേഷം അവളും വിളിച്ചു, അവൾക്കും റാങ്കുണ്ട്. ഞങ്ങൾ രണ്ടാളും ഹാപ്പി.
നാട്ടിൽ പഞ്ചായത്തു ഗ്രൗണ്ടിൽ ചെറിയ സ്വീകരണമൊക്കെ ഉണ്ടായിരുന്നു. കാഴ്ചക്കാരുടെ കൂട്ടത്തിലവളും…
ഞാൻ പക്ഷെ സ്റ്റേജിൽ നിന്നും തങ്കിയെ മാത്രമായിരുന്നു നോക്കിയിരുന്നത്. അവൾ അഭിമാനത്തോടെ എന്നെ നോക്കി ചിരിക്കയും ചെയ്യുന്നുണ്ടായിരുന്നു..പൊട്ടിപെണ്ണ്!!!
ശേഷം കോളേജിലേക്ക് ചേരാനുള്ള പ്രെപ്രഷൻ ഒക്കെ ആയിരുന്നു. അതിനായി വീട്ടിൽ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ വാങ്ങിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു എനിക്കും നീതുവിനും കിട്ടിയത്. ഞങ്ങൾ ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ ആരംഭിച്ചു. കോളേജ് എനിക്ക് വല്ലാതെയിഷ്ടപ്പെട്ടു. നീതുവിനും എനിക്കും കുറെ ഫ്രെണ്ട്സ് നെ കിട്ടി. നീതു കൂടെയുള്ളത് കൊണ്ട് രണ്ടാൾക്കും പഠിക്കാനൊക്കെ എളുപ്പമായി എന്ന് വെണം പറയാൻ...
അച്ഛൻ അപ്പൊ എനിക്കൊരു കാർ വാങ്ങിച്ചു തന്നു. നാട്ടിലേക്ക് ഞാനും നീതുവും അതിലായിരുന്നു വന്നിരുന്നത്. അന്ന് ഫസ്റ് ഇയർ പരീക്ഷ കഴിയാൻ നേരം അമ്മയുടെ പിറന്നാളിനാണ് നീതു ആദ്യമായി വീട്ടിലേക്ക് വരുന്നത്. നീതുവിന്റെ കാര്യം ഞാൻ തങ്കിയോടെപ്പോഴോ പറഞ്ഞിരുന്നു. അവൾക്കെന്നോട് ഇഷ്ടമായിരുന്നു എന്നും. തങ്കിയോടുള്ള കാര്യമൊക്കെ അവളെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട് എന്നും. ഇത്തവണ അവൾ വീട്ടിലേക്ക് വരുന്നത് തങ്കിയെ കാണാൻ കൂടിയാണെന്നും…
അങ്ങനെ പിറന്നാൾ ദിവസം. ബിനോയും അരവിന്ദും ഒപ്പം നീതുവും വന്നു. നീതു ഒരു ജീൻസ് ആൻഡ് ടോപ്
💬 Comments
View all comments