Chapter Title : ? തങ്കി [കൊമ്പൻ]
ആയിരുന്നു വേഷം. അവൾ അതിൽ നല്ല ഭംഗിയാണ് കാണാൻ. അമ്മയ്ക്കും അവളെ വലിയ കാര്യമാണ്. ഫോണിൽ രണ്ടാളും നല്ലപരിചയം ഇതിനോടകം ആയി കഴിഞിരുന്നു, ലഞ്ച് സ്‌പെഷ്യൽ ആക്കാനായി തങ്കിയെയും എന്റെയമ്മ സഹായത്തിനായി വിളിച്ചു.
ഞാനും നീതുവും സോഫയിൽ ഇരിക്കുമ്പോ തങ്കി ഞങ്ങളെ കടന്നു അടുക്കളയിലേക്ക് ചെന്നു, അവളൊരു പഴയ ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്. നീതു അവളോടപ്പം അടുക്കളയിൽ ചെന്നു പരിചയപെട്ടു. പക്ഷെ അമ്മ നീതുവിനെ അവിടെ നില്കാനൊന്നും സമ്മതിച്ചില്ല. അതുകൊണ്ട് ഞങ്ങളുടെ ഒപ്പം നീതു വന്നിരുന്നു ടീവിയും കണ്ടിരുന്നു.
ഫുഡ് വിളമ്പാൻ നേരമൊക്കെ എൻറെ അടുത്തിരുന്ന നീതുവിനെ നോക്കി ചിരിക്കാൻ ശ്രമിക്കുന്ന തങ്കിയുടെ മുഖം കാണുമ്പോ നെഞ്ചിന്റെ മേലെ കല്ല് കയറ്റിയ പോലെ ആയിരുന്നു. എല്ലാരും പോയി കഴിഞ്ഞപ്പോൾ ഞാൻ മേലെ ബെഡ്‌റൂമിൽ ഇരിക്കുന്ന സമയം തങ്കി വന്നിട്ട്… ആ കുട്ടിക്ക് ഇപ്പോഴുമിഷ്ടം ഉണ്ടോയെന്ന് ചോദിച്ചു. ഞാനില്ലെന്നു പറഞ്ഞെങ്കിലും തങ്കിയത് വിശ്വസിച്ചില്ല.
അവൾ പറഞ്ഞത് എനിക്ക് ചേർച്ച നീതുവാണ്… ആ കുട്ടിയെ തന്നെ കെട്ടിക്കോളാൻ ആണ്.അവളതും പറഞ്ഞു എന്റെ മറുപടിക്ക് കാത്തു നില്കാതെ വീട്ടിലേക്കോടി…ഞാനെത്ര വിളിച്ചിട്ടും കേട്ടില്ല…..
ആ രാത്രി എനിക്കും അവൾക്കും ഉറങ്ങാൻ കഴിയില്ലെന്ന്…
ഞാൻ മനസിലാക്കി..... എത്രവട്ടം കരഞ്ഞു കരഞ്ഞു ഞാൻ നേരം വെളുപ്പിച്ചെന്നു എനിക്ക് മാത്രമേ അറിയൂ…..ഇതുപോലെ ജീവന് തുല്യം സ്നേഹിച്ച പെണ്ണിന്റെ നാവിൽ നിന്നും ഒരിക്കലും വരാൻ പാടില്ലാത്തതാണ് തങ്കിയന്നു പറഞ്ഞത്. ഞാനവളെ മറക്കണം പോലും. അതിനൊരു പ്രധാന കാരണം എന്റെയമ്മയ്ക്ക് നീതുവിനെ മരുമകളായി കിട്ടാൻ ആഗ്രഹിക്കുന്നുണ്ടെന്നു കൂടെ അവൾ അറിഞ്ഞതായിരിക്കണം, പാവം, അവളുടെ കുഞ്ഞു ഹൃദയം നൊന്തു കാണും….വിട്ടുകൊടുക്കലിന്റെ മഹത്വം
💬 Comments
View all comments