0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1K

പേറി, പിടയുന്ന നെഞ്ചും കൊണ്ട് എന്റെ മുന്നിലവൾ എങ്ങനെ നോക്കും ? എനിക്ക് സഹിക്കാൻ കഴിയുന്നേയില്ല …..

പിറ്റേന്ന് കാലത്തു അമ്മ അച്ഛനെ ഫോൺ വിളിച്ചു നീതുവിനെ കുറിച്ച് സംസാരിക്കുന്നത് ഞാനും യാദൃശ്ചികമായി കേട്ടു. തിരികെ ഹോസ്റ്റലിലേക്ക് പോകാൻ നേരം തങ്കി സാധാരണ എന്തേലും അവളുടെ കൈകൊണ്ട് ഉണ്ടാക്കി തരാറുണ്ട്. ഇത്തവണ പക്ഷെ അതുണ്ടായില്ല. തങ്കിയുടെ വിശ്വാസത്തിൽ അവൾ ഉറച്ചു നിന്നു. ഞാനെത്ര ശ്രമിച്ചിട്ടുമവൾ പഴയപോലെ എന്നോട് സംസാരിക്കാൻ കൂട്ടാക്കിയില്ല….

സെക്കൻഡ് ഇയറും തേർഡ് ഇയറും കടന്നു പോകുമ്പോ തങ്കി പൂർണമായും വിശ്വസിച്ചു.. എനിക്ക് അവൾ ഒരിക്കലും ചേരില്ലെന്ന്… ഒരേ സമയം കണ്ണീരിന്റെ നനവോടെയുള്ള പുഞ്ചിരികൾ മാത്രം സമ്മാനിച്ചുകൊണ്ടവൾ… ഇടക്ക് ഗ്രീറ്റിംഗ് കാർഡ് മാത്രം എനിക്ക് അയക്കും…

ഹോസ്റ്റലിൽ ബഹളത്തിന്റെയിടക്ക് പഠിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ഞാനും നീതുവും ഇച്ചിരി ദൂരെ തിരക്കൊഴിഞ്ഞ സ്‌ഥലത്തു ഒരു വീടെടുത്തു താമസം മാറി. നീതു….അവളെനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം തന്നെയായിരുന്നു. നീതുവിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്നെറഞ്ഞിട്ടും ഞാനൊരിക്കൽ പോലുമവളെ എന്നിൽ നിന്നും അകറ്റിയതേയില്ല. അവളുടെ മനസ്സിൽ പ്രണയത്തിനു മറ്റൊരു പെർസ്പെക്ഷൻ ആണെന്ന് ഞാൻ മനസിലാക്കി. ഞങ്ങളൊന്നിച്ചു യാത്രകൾ ചെയ്‌തുമ്പോളും ഒരുമിച്ചു തങ്ങേണ്ട സാഹചര്യങ്ങളുണ്ടായിട്ടും ഒരിക്കൽ പോലും ഒരു സുഹൃത്തിനു മുകളിലേക്ക് അവളൊന്നും ആവശ്യപെട്ടിട്ടില്ല.

അങ്ങനെ നീതുവിന്റെ അച്ഛൻ ഒരിക്കൽ അവളെ വീട്ടിലേക്ക് കൊണ്ടാക്കാൻ വന്നപ്പോൾ എന്നെ പരിചയപെട്ടു. അദ്ദേഹം ഓസ്ട്രിലെയിൽ ഒരു ബിസിനെസ്സ് മാൻ ആണ്. ആൾക്കെന്നെ വലിയ ഇഷ്ടമായി എന്ന് ഇടയ്ക്കിടെ അവിടെ നിന്നും പിന്നീട് വിളിക്കുമ്പോ ഞാനൂഹിച്ചു…

അങ്ങനെ എന്റെ കോഴ്സ് പൂർത്തിയായി. അച്ഛൻ പൂർണമായും പ്രവാസം

💬 Comments

View all comments