Chapter Title : ? തങ്കി [കൊമ്പൻ]
നിർത്തി നാട്ടിലേക്ക് വന്നു. വിജയമ്മ ചെറിയ അസുഖമൊക്കെ ആയപ്പോൾ ഞാൻ തന്നെ അവരെ ചികിൽസിക്കാൻ ആരംഭിച്ചു. ഇടക്ക് അവരുടെ കൂടെ തങ്കിയും വരുമല്ലോ.. എന്നെ കാണാൻ….
പക്ഷെ എനിക്കും പഴയപോലെ തങ്കിയെ എപ്പോഴുമെപ്പോഴും കാണാൻ ഒന്നും തോന്നിലെങ്കിലും എന്റെയുള്ളിൽ അതിശക്തമായിത്തന്നെ അവളും അവളുടെ ഇരുമിഴികളുമുണ്ടായിരുന്നു …..
അങ്ങനെ എനിക്ക് M.D പഠിക്കാനായി സ്പെയിനിലേക്ക് ഉള്ള വിസ കിട്ടി. നീതു ഓസ്‌ട്രേയിലയിലേക്ക് പോകാനും തീരുമാനിച്ചു.
പോകും മുൻപ് എന്റെ എൻഗേജ്മെന്റ് നടത്തണം എന്നായിരുന്നു. അമ്മയുടെയും അച്ഛന്റെയും തീരുമാനം…അവരുടെ മനസ്സിൽ നീതുവാണെന്നു എനിക്ക് നന്നായിട്ടറിയാം….എന്നോട് സൂചിപ്പിച്ചിട്ടൊന്നുമില്ലെങ്കിലും അമ്മയുടെ മനസ് എനിക്കല്ലേ അറിയൂ …. ഓരോ ദിവസം കഴിയും തോറും അമ്മ ഒന്ന് രണ്ടു കുട്ടികളെ പറ്റി എന്നോട് സംസാരിച്ചു. ഞാനെല്ലാത്തിനും “NO” ന്നു പറയുമ്പോ. നീതുവിന്റെ കാര്യം എന്നോട് പ്രത്യേകം ചോദിച്ചു. ഞാൻ സമ്മതിച്ചാൽ അവൾക്കും ഒക്കെ ആണെന്ന് അമ്മ എന്നോട് പറഞ്ഞപ്പോൾ ഞാൻ ആകെ ഞെട്ടി.... അന്ന് രാത്രി ഞാൻ നീതുവിനെ വിളിച്ചപ്പോൾ അവൾ പക്ഷെ അതേകുറിച്ചൊന്നും എന്നോട് സംസാരികാത്തത് എനിക്കും ചെറിയ മുഷിപ്പുണ്ടാക്കി.
പക്ഷെ ഒടുവിൽ അവരെന്നെ കൺവിൻസ് ചെയ്യാനായി എനിക്ക് ഭാവിയിൽ നടക്കാൻ പോകുന്ന നല്ല കാര്യങ്ങളെ കുറിച്ച് പറഞ്ഞപ്പോളും ഞാനതെല്ലാം കേട്ട് മിണ്ടാതെയിരുന്നു. ഇത്രയും നാളും മനസിൽകൊണ്ടു നടന്ന പെണ്ണിനെ മറന്നു ഭാവി മാത്രം നോക്കി ജീവിക്കാൻ എനിക്ക് കഴിയില്ല….
എന്ത് പറയണമെന്നറിയാതെ ഞാൻ ആശയക്കുഴപ്പത്തിലായി. തങ്കിയാണെങ്കിൽ എന്നെ കാണാൻ പോലുമിപ്പോ കൂട്ടാക്കാറില്ല …. അതിനിടയിൽ നീതുവിന്റെ പരെന്റ്സ് എന്നെ ഒരൂസം വന്നു കണ്ടു. അവരോടു എനിക്ക് എല്ലാം പറയണമെന്നുണ്ടായിരുന്നു. പക്ഷെ അച്ഛനും അമ്മയും
💬 Comments
View all comments