0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1K

വിളിച്ചു വരുത്തിയതാണ്. എന്റെ സമ്മതം ഇല്ലാതെ….

തങ്കിയെ എനിക്ക് നഷ്ടമാകുമോ എന്ന പേടി എന്നെ വല്ലാതെ അലട്ടികൊണ്ടിരുന്നു. നീതു ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള തിരക്കിൻറെ ഇടയിലും കാറുമായി വീട്ടിലേക്ക് വരും, അമ്മയുടെ കൂടെ സംസാരിക്കുകയും ചെയ്യും. അന്നാണ് നീതു എന്നോട് പ്രൊപ്പോസ് ചെയ്തത്. സത്യത്തിൽ എന്റെ കൂടെ കഴിഞ്ഞ ഇത്രയും നാളും അവൾക്കത് ചോദിക്കാമായിരുന്നു. പക്ഷെ പഠിത്തത്തിന്റെ ഇടയ്ക്ക് അവളും അത് കാര്യമായി എടുത്തില്ല എന്നതുകൊണ്ടാവാം ….

“ശരത്…
എനിക്കിപ്പോഴും നിന്റെ മനസ്സിൽ ഒരു സുഹൃത്തിൽ കൂടുതൽ സ്‌ഥാനമില്ലെന്നെനിക്കറിയാം ….എങ്കിലും ചോദിച്ചോട്ടെ …..എനിക്ക് നിന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട് …..പക്ഷേ നിന്റെ ഉള്ളിൽ മറ്റൊരാൾ ഉണ്ടെന്നെനിക്കറിയാം ...ഒരുപക്ഷെ അത് നടന്നില്ലെങ്കിൽ നീ മറ്റാരെയും തേടാൻ നിൽക്കരുത് …” അത്രയും മാത്രം. എന്റെ അമ്മ തന്നെയാണ്, അവളോടിത് എന്നോട് സംസാരിക്കാൻ വേണ്ടി പറഞ്ഞത്. കാര്യം വിവാഹം കഴിക്കുന്നവർ തമ്മിലൊരു ധാരണയിലെത്തുന്നതാണല്ലോ നല്ലത്.

പക്ഷെ എന്റെ മനസ്സിൽ ഇപ്പോഴും തങ്കി മാത്രമാണെന്ന് ഞാൻ നീതുവിനോട് പറഞ്ഞു… അവൾ അതിനു എന്റെ കൈപിടിച്ച് മറുപടി പറഞ്ഞത് അങ്ങനെ എങ്കിൽ ഞങ്ങൾ തമ്മിൽ തന്നെയാണ് ചേരേണ്ടത് എന്നായിരുന്നു….നീയവളോട് കാര്യം അവതരിപ്പിക്കാൻ വൈകരുതെന്നും നീതും എന്നോട് ഉപേദശിച്ചു. ഒപ്പം അവൾക്ക് ഉള്ളിൽ വിഷമം ഒട്ടുമില്ലെന്നും….

പക്ഷെ തങ്കിയ്ക്ക് ഇപ്പോഴും അവളുടെ മനസ്സിൽ ഞാൻ മാത്രമേയുള്ളൂ എങ്കിൽ മാത്രമേ ….ഞാനവൾക്ക് വേണ്ടി കാത്തിരിക്കുന്നതിൽ അർത്ഥവുമുള്ളൂ….ഇത്രയും നാളിൽ അവൾ എന്നോട് അകന്നു അകന്നു ദൂരെയെങ്ങോ ചെന്ന് നിൽക്കുകയാണ്…..ഞാൻ എനിക്ക് ചേരുന്ന പെൺകുട്ടിയെ തിരഞ്ഞെടുക്കണമെന്നാണ് എപ്പോ ഞാനിതേകുറിച്ചവളോട് സംസാരിച്ചാലും അവൾക്കുള്ള മറുപടി…..
പക്ഷെ ഇനി സമയമവുമില്ല, അമ്മയ്ക്കും അച്ഛനും നീതുവിനെ

💬 Comments

View all comments