Chapter Title : ? തങ്കി [കൊമ്പൻ]
അത്രയ്ക്കിഷ്ടമാണ്. നീതുവിനെ വേണ്ടാന്ന് ഞാൻ പറയാൻ തക്ക കാരണമൊന്നും എന്റെ പക്കലില്ല. ഇത്രയും നാള് ഒന്നിച്ചു താമസിച്ചത് പോലും രണ്ടു വീട്ടുകാർക്കുമറിയുകയും ചെയ്യാം. അവർ ഒരുപക്ഷെ ഞങ്ങൾ തമ്മിൽ പ്രണയത്തിലെന്ന് ധരിച്ചു കാണുകയും ചെയ്യും.
തങ്കിയുടെ “Yes” എന്ന് മാത്രം കിട്ടിയാൽ എനിക്കെന്റെയമ്മയോടും അച്ഛനോടും സംസാരിക്കാമായിരുന്നു. പക്ഷെ …..തങ്കി, ഇത്രയും നാളും അവളെന്നെ അകറ്റി നിർത്തിക്കൊണ്ട് കല്ലുപോലെ അവളുടെ മനസും കന്മദം പോലുള്ള കണ്ണീരും കൊണ്ടാണ് എന്റെ മുന്നിൽ ചിരിയും തൂകി നടക്കുന്നത് ….. ഇനി തങ്കി സമ്മതിച്ചാൽ തന്നെ ...വിജയമ്മ സമ്മതിക്കുമോ…. എന്റെ അച്ഛനും അമ്മയ്ക്കും എതിർപ്പ് ഉണ്ടാകുമായിരിക്കും… പക്ഷെ അവരെ എനിക്ക് സമ്മതിപ്പിക്കാൻ കഴിയും ….ഓരോന്ന് ആലോചിക്കുമ്പോ എന്റെ മനസ് എനിക്ക് ശക്തി തന്നുകൊണ്ടിരുന്നു …..ആരെതിർത്താലും അവളെ ഞാനാർക്കും കൊടുക്കില്ല…ഉറങ്ങാനായി കണ്ണടച്ചുകിടക്കുമ്പോ ഇത്രയും നാൾ തങ്കിയുടെ ഒപ്പം ചിലവിട്ട ഓർമകളെന്നെ വേട്ടയാടിക്കൊണ്ടിരുന്നു….
പിറ്റേന്ന് ഞാൻ ആദ്യം അമ്പലത്തിലേക്കും ശേഷം അമ്മയുടെ കൂടെ തറവാട്ടിലേക്കും യാത്ര പറയാൻ പോയി. രണ്ടൂസം കഴിഞ്ഞാൽ ആണ് ഫ്ലൈറ്റ്. തിരികെ വീട്ടിലേക്ക് വരുമ്പോ ഒരു കൂട്ടർ തങ്കിയെ പെണ്ണ് കാണാൻ വന്നിട്ട് കാറിൽ പോകുകയായിരുന്നു. അതേകുറിച്ചറിയാനും വിജയമ്മയോടു യാത്ര പറയാനും വേണ്ടി ഞാൻ അവളുടെ വീട്ടിലേക്ക് ചെന്നു. വിജയമ്മക്ക് കാലിനു സുഖമില്ല. അതുകൊണ്ട് തുണികളുമായി ടെക്സ്റ്റൈൽ ഷോപ്പിലേക്ക് തങ്കി ഇറങ്ങാൻ നേരം ഞാൻ അവളോട് വന്നിട്ട് ഒന്ന് വീട്ടിലേക്ക് വരാൻ മാത്രം പറഞ്ഞു. അവൾ ഉറപ്പായും വരാമെന്നു മാത്രം പറഞ്ഞുകൊണ്ട് തലയുയർത്തി നടന്നു പോയി….
സോഫയിൽ എന്റെ അടുത്തിരുന്നുകൊണ്ട് വിജയമ്മ വന്നയാളുകളെ പറ്റിയൊക്കെ പറഞ്ഞു. നല്ല കൂട്ടരാണ് അവരുടെ ജാതിയിൽ
💬 Comments
View all comments