0%

Chapter Title : തങ്കച്ചന്‍റെ പ്രതികാരം 2 [Smitha]

Author : സ്മിത Read All Parts 3103

കണ്ണുകള്‍ നിറഞ്ഞപ്പോള്‍ തന്‍റെ ഹൃദയം പൊടിഞ്ഞു തകരുന്നത് പോലെ അവള്‍ക്ക് തോന്നി.

"അവള്‍ പേര്‍ഷ്യാക്കാരി ഒന്നുമല്ലകെട്ടോ. ഒന്നാന്തരം കാശ്മീരി. ലവ് ഡേലില്‍ ആരുന്നു എന്‍റെ സ്കൂളിംഗ്. ഊട്ടിയില്‍. അന്ന് പന്ത്രണ്ടാം ക്ലാസ്സില്‍ ഞാന്‍ പഠിക്കുന്നു. ആ വര്‍ഷം ഡി പി എസ്സില്‍ നിന്ന് ..ഡെല്ലി പബ്ലിക് സ്കൂളില്‍ നിന്നാണ് അവള്‍ വരുന്നത്..."

മേരിക്കുട്ടി കാതോര്‍ത്തു.

"അവളുടെ വരവ് ഒരു വലിയസംഭവം ആയിരുന്നു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പബ്ലിക്കിനും...അത്ര സുന്ദരി...ലവ് ഡേല്‍ അങ്ങനെ ഇടയ്ക്ക് വരുന്നവര്‍ക്ക് അഡ്മിഷന്‍ കൊടുക്കുന്ന സ്കൂള്‍ അല്ല..പക്ഷെ അവളുടെ പപ്പാ സതേണ്‍ ടെറിട്ടോറിയല്‍ സോണിന്റെ ബ്രിഗേഡിയര്‍ ആയി വന്നത് കൊണ്ട് മാനേജ്മെന്റിന് സമ്മതിക്കേണ്ടി വന്നു...ബ്രിഗേഡിയര്‍ ഇഖ്ബാല്‍ ഇഫ്ത്തിക്കര്‍ ദുറാനി. കര്‍ക്കശക്കാരനായ, അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ച്ചയും കാണിക്കാത്ത സൈനിക മേധാവി..."

ഫാദര്‍ ജോസഫ് കുരിശുംമൂട്ടില്‍, കര്‍ത്താവിന്റെ പ്രതിപുരുഷന്‍ തന്‍റെ,ആകാശത്തില്‍ പ്രണയ സൂര്യന്‍ നിറഞ്ഞു നിന്ന തന്റെഭൂതകാലം അവളോട് പറഞ്ഞു.

"ഞാന്‍ സ്കൂളിന്റെ ഹെഡ്ബോയ്‌ ആണ്. അതുകൊണ്ട് തന്നെ പലപ്പോഴും സ്റ്റുഡന്‍റ്റ്സ് ഇഷ്യൂവില്‍ ഒക്കെ ഇടപെടേണ്ടി വരും...ഈ ഇഷല്‍ ആരോടും അങ്ങനെ ഫ്രണ്ട്ലി ആയില്ല..ആരോടും അങ്ങനെ മിങ്കിള്‍ ചെയ്യുന്നില്ലെന്ന് അവളുടെ ഹൌസ് ക്യാപ്റ്റന്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അവളോട് സംസാരിക്കാന്‍ തീരുമാനിച്ചു. എല്ലാബോയ്സും പെണ്‍കുട്ടികളുടെ പിന്നാലെ മണം പിടിച്ചു നടക്കുന്നവര്‍ ആണെങ്കിലും അവളുടെ പിന്നാലെ ആരും പോയില്ല..മിലിട്ടറി ഓഫീസര്‍ ആയ അവളുടെ പപ്പയെ പേടിച്ചിട്ട്‌ ..."

ആ കാലം മുമ്പില്‍ കണ്ടത് പോലെ അദ്ദേഹം ഒന്ന്‍ പുഞ്ചിരിച്ചു.

"അപ്പോള്‍ ഞങ്ങള്‍ക്ക് ഡ്രില്‍ ആയിരുന്നു... എന്‍റെ ക്ലാസ്സില്‍ ...ട്വല്‍വ് എ യില്‍ അതായത് മാത്ത്സ് ക്ലാസ്സില്‍ ആണ് അവളും. അവളെ തിരക്കി ചെല്ലുമ്പോള്‍ കക്ഷി ഗ്രൌണ്ടിന്റെ അറ്റത്താണ്. അതിന്‍റെ വിളുമ്പില്‍...താഴെ സൌപര്‍ണ്ണിക ലേക്ക്...ഞാന്‍ ചെന്ന് അവളെ വിളിക്കുന്നു ..അവള്‍ തിരിഞ്ഞു നില്‍ക്കുന്നു...ശിഷിരപുഷ്പ്പത്തിലെ മിനി ഷെല്ലിയേ നോക്കിയത് പോലെ കലിപ്പ് കേറിയ ഒരു നോട്ടമാണ് റെസ്പോണ്‍സ്..ഞാന്‍ കാര്യം പറഞ്ഞു..അവള്‍ തണ്ട് കാണിച്ചുകൊണ്ട് നിന്നു...അവളുടെ സൌന്ദര്യത്തിന് ഒട്ടും മാച്ചല്ലാത്ത ഒരു എക്സ്പ്രഷന്‍...ഞാന്‍ ഒരു കിലോയില്‍ ദേഷ്യപ്പെടുന്നു...അവള്‍ നൂറു കിലോ ദേഷ്യം കൊണ്ട് റെസ്പോണ്ട് ചെയ്യുന്നു..ദേഷ്യം മൂത്ത് അവള്‍ എന്നെ പിടിച്ചു തള്ളുന്നു

💬 Comments

View all comments