0%

Chapter Title : തങ്കച്ചന്‍റെ പ്രതികാരം 2 [Smitha]

Author : സ്മിത Read All Parts 3105

..പക്ഷെ എന്നെ തള്ളിയ ആക്കത്തില്‍ അവള്‍ കാലു തെറ്റി താഴേക്ക് വീഴുന്നു... മുന്‍പിന്‍ നോക്കാതെ അവളെ പിടിക്കാന്‍ ഞാന്‍ താഴേക്ക് കുതിക്കുന്നു...അവളുടെ അരയ്ക്ക് ചുറ്റിപ്പിടിക്കുന്നു...."

മേരിക്കുട്ടിയുടെ കണ്ണുകള്‍ വിസ്മയം കൊണ്ട് വിടര്‍ന്നു.

"അങ്ങനെയാണ് എന്‍റെ മാസ് എന്‍ട്രി, അവളുടെ ലൈഫിലെക്ക് ..."

പുരോഹിതന്‍ തുടര്‍ന്നു.

"താഴെ ചീങ്കണ്ണി പോലും വരാന്‍ ഇഷ്ട്ടപ്പെടാത്ത ടൈപ്പ് കൂര്‍ത്ത പാറകളാണ്. അതിന്‍റെ മേലേക്ക് എങ്ങാനും വീണാല്‍ പെറുക്കിയെടുക്കാന്‍ പോലും ഒന്നും ബാക്കി കിട്ടില്ല... റീസ്ട്രീകറ്റ്ഡ് ഏരിയ ആരുന്നു, അവിടെ ഫെന്‍സും ഉണ്ടാരുന്നു.പക്ഷെ അവളെങ്ങനെയോ അതിന്‍റെ വിളുമ്പിലേക്ക് പോയി..."

അദ്ധേഹത്തിന്റെ സ്വരത്തില്‍ നെരിയോ ഒരുനനവ് കടന്നുവന്നോ? മേരിക്കുട്ടി സന്ദേഹിച്ചു.

ഫാദര്‍ ഒന്ന്‍ നിര്‍ത്തി.

"... അന്ന് ഞാനാസഹസം കാണിച്ചില്ലാരുന്നേല്‍.... അറിയാമല്ലോ! ഇഷല്‍ ദുറാനിയ്ക്ക് പിന്നെ ഞാനായി ജീവിതം..എനിക്ക് മുഴുവന്‍ ലോകവും കൈപ്പിടിയില്‍ കിട്ടിയത് പോലെ...പ്രണയം എന്ന് പറഞ്ഞാല്‍ അമരിക്ക ആറ്റംബോംബിനെ ഇത്ര തീവ്രമായി പ്രണയിച്ചിട്ടുണ്ടോ എന്ന് സംശയം! ഒരിക്കലും അവസാനിക്കാത്ത മാരത്തോണ്‍ പ്രണയം എന്നൊക്കെ ധരിച്ച നാളുകള്‍...ലവ് ഡേല്‍ സ്കൂള്‍ കണ്ട ഏറ്റവും സുന്ദരിയായ പെണ്ണിന്റെ കാമുകന്‍ ഇഷല്‍ ദുറാനിയുടെ കാമുകന്‍... ഞാന്‍ ജോസഫ് ഫ്രാന്‍സീസ്. ആ ചെറിയ പ്രായത്തിലും അത്ര പക്വതയോടെ പ്രണയിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല...അത്ര അവിശ്വസനീയമായ പ്രണയം..."

ഫാദര്‍ കുരിശുംമൂട്ടില്‍ വികാരഭരിതനായി.

അദ്ധേഹത്തിന്റെ കണ്ണുകള്‍ വീണ്ടും ജനാലയ്ക്ക് പുറത്തേക്ക് നീണ്ടു. അവിടെ അമര്‍ന്നടിഞ്ഞ ഒരു നഷ്ടഗാനം കേള്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ...

"വിചാരിച്ചിരുന്നത് പോലെ രഹസ്യമാക്കി വെക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല ഞങ്ങളുടെ പ്രേമം...അതങ്ങ് പരന്നു... പ്രിന്‍സിപ്പാള്‍ വിളിപ്പിച്ചു. എന്നോടുള്ള താല്‍പ്പര്യം കാരണം പ്രിന്‍സിപ്പാള്‍ എന്നെ ഉപദേശിച്ചു. കര്‍ക്കശക്കാരനായ ബ്രിഗേഡിയര്‍ ഇഖ്ബാല്‍ ഇഫ്ത്തിക്കര്‍ ദുറാനി സംഭവം അറിഞ്ഞാലുള്ള കുഴപ്പത്തെ പറ്റി ഓര്‍മ്മിപ്പിച്ചു..."

മേരിക്കുട്ടി ശ്രദ്ധയോടെ പുരോഹിതന്റെ വാക്കുകള്‍ കേട്ടു.

"ഞങ്ങള്‍ അതിന് ശേഷം വളരെ ജാഗ്രതയുള്ളവരായി ..വളരെ സൂക്ഷിച്ചു..പരമരഹസ്യമായി മാത്രം കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്തു...പക്ഷെ ഒരുനാള്‍ ബ്രിഗേഡിയറുടെ ഔദ്യോഗിക വാഹനം സ്കൂള്‍ അങ്കണത്തില്‍ പ്രവേശിക്കുക തന്നെ ചെയ്തു..."

മേരിക്കുട്ടി കാതുകള്‍ കൂര്‍പ്പിച്ച് അദ്ധേഹത്തിന്റെ വാക്കുകള്‍ കേട്ടു.

"ആ പീരിയഡും ഡ്രില്ലായിരുന്നു. ഞാന്‍ അവള്‍ പണ്ട് നിന്നിടത്ത്‌ ഇരുന്ന് ഞങ്ങള്‍ക്ക് കിട്ടിയ ഒരു

💬 Comments

View all comments