0%

Chapter Title : തങ്കച്ചന്‍റെ പ്രതികാരം 2 [Smitha]

Author : സ്മിത Read All Parts 3109

വിടുവിച്ച് എന്റെനേരെ എന്‍റെ പേര് വിളിച്ചുകൊണ്ട് ഓടിവന്നു...ഓട്ടത്തിന് നല്ല വേഗമുണ്ടായിരുന്നു...കരഞ്ഞ് നിലവിളിച്ചാണ് അവള്‍ എന്‍റെ അടുത്തേക്ക് ഓടിവന്നത്...നല്ല വേഗത്തില്‍ ഓടിവന്ന അവള്‍ ഞാന്‍ നീട്ടിയ കൈകളിലേക്ക് വന്നു വീണു..പക്ഷെ ആ ആക്കത്തില്‍ ഞാന്‍ അവളെയും കൊണ്ട് വിളുമ്പില്‍ നിന്നും താഴേക്ക് വീണു...."

"ഈശോയെ!!"

മേരിക്കുട്ടി നെഞ്ചില്‍ കൈ വെച്ചു. അവളുടെ കണ്ണുകളില്‍ സംഭ്രമം കത്തി.

"അച്ഛാ പിന്നെ? പിന്നെ എന്നാ പറ്റി?"

"താഴേക്ക് ഊര്‍ന്നൂര്‍ന്നു പോയി ...വീഴ്ച്ചയില്‍ അവള്‍ എന്‍റെ കൈകളില്‍ നിന്നും വേര്‍പെട്ടു...അവള്‍ കൂര്‍ത്ത പാറകളുടെ പുറത്തേക്കും ഞാന്‍ തടാകത്തിലെ വെള്ളത്തിലേക്കും...."

"അച്ഛാ!!"

മേരിക്കുട്ടി ഉച്ചത്തില്‍ വിളിച്ചു. നിലവിളിക്കുന്ന ശബ്ദത്തില്‍. ഫാദര്‍ കുരിശുംമുട്ടിലിന്റെ കണ്ണുകളില്‍ നിന്ന് നീര്‍ത്തുള്ളികള്‍ ആകര്‍ഷകമായ കവിള്‍ത്തടങ്ങളിലൂടെ ഒഴുകാന്‍ തുടങ്ങി. അവള്‍ എഴുന്നേറ്റ് അദ്ധേഹത്തിന്റെ അടുത്തേക്ക് നടന്നു. തന്‍റെ മൃദുവായ നീണ്ട് ഭംഗിയുള്ള വിരലുകള്‍ അദ്ധേഹത്തിന്റെ കവിളുകളെ സ്പര്‍ശിച്ചു. അദ്ധേഹത്തിന്റെ മുഖത്ത് നിന്നും കണ്ണുനീര്‍ തുടച്ചപ്പോള്‍ പവിഴ മുത്തുകളെ സ്പര്‍ശിച്ചത് പോലെ അവള്‍ക്ക് തോന്നി.

പിന്നെ അവള്‍ അദ്ധേഹത്തിന്റെ അടുത്ത് അഭിമുഖമായി ഇരുന്നു.

"മുപ്പത്തിയെട്ട് വര്‍ഷം..."

അദ്ദേഹം അവളെ നോക്കി.

"കൃത്യമായിപ്പറഞ്ഞാല്‍ ...മുപ്പത്തി എട്ട് വര്‍ഷം മൂന്ന്‍ മാസം ഏഴ് ദിവസം ഒന്‍പത് മണിക്കൂര്‍ ...അല്ല ..ഒന്‍പതല്ല..."

അദ്ദേഹം വാച്ച് നോക്കി.

"....എട്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് കഴിഞ്ഞു അവള്‍ പോയിട്ട്....പക്ഷെ മേരിക്കുട്ടീ...”

മേരിക്കുട്ടിയുടെ കണ്ണുകള്‍ അദ്ധേഹത്തിന്റെ കണ്ണുകളോട് ഇടഞ്ഞു.

“...ചങ്കിനകത്തെ രൂപക്കൂട് ഉണ്ട്.അതിനാത്ത് അവളിങ്ങനെ കന്യാമറിയത്തേക്കാള്‍ മിഴിവോടെ തെളിഞ്ഞ് നിക്കുവാ ഇപ്പോഴും,”

അവള്‍ അലിവോടെ അദ്ധേഹത്തെ നോക്കി.

“പക്ഷെ അവളെ ഞാന്‍ വീണ്ടും കണ്ടു...”

ലീലാമ്മയില്‍ വിസ്മയത്തിന്‍റെ സ്ഫോടനം തീര്‍ത്ത്കൊണ്ട് അദ്ധേഹത്തിന്റെ ശബ്ദം വീണ്ടും മുഴങ്ങി.

“പിന്നേം കണ്ടെന്നോ? എങ്ങനെ? എവിടെ? അച്ഛന്‍ എന്നതാ ഈ പറയുന്നേ?”

“കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞവര്‍ഷം ജനുവരി പതിനാലിന്”

അദ്ദേഹം തുടന്നു.

“അന്നാണ് ഞാന്‍ ഈ ഇടവകയിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്നെ”

💬 Comments

View all comments