Chapter Title : തങ്കച്ചന്‍റെ പ്രതികാരം 3 [Smitha]
കഴിയുന്ന ഒന്നല്ല. തങ്കച്ചന്‍ തന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്.തന്‍റെ ഒരാഗ്രഹത്തിനും തടസ്സം നിന്നിട്ടില്ല. തന്നെഒരിക്കല്‍ പോലും വഴക്ക് പറഞ്ഞിട്ടില്ല. മാത്രമല്ല കിടപ്പറയില്‍ താന്‍ ആഗ്രഹിക്കുന്നതിലേറെ സുഖം നല്‍കുന്നുമുണ്ട്.
അങ്ങനെയുള്ള ഒരാളെയാണ് താന്‍ വഞ്ചിച്ചത്.
പക്ഷെ ഫാദര്‍ കുരിശുംമൂട്ടില്‍...
ആമുഖവും തന്റെമനസ്സില്‍ നിന്നും മായുന്നില്ല...
ഈശോയെ, എന്ത്ചെയ്യും?
അവള്‍ മനമുരുകി.
തങ്കച്ചന്‍ ഇല്ലാതെയാണ് അവരന്ന്‍ അത്താഴം കഴിച്ചത്.
“ഇവനിതെങ്ങോട്ടാ മേരിക്കുട്ടീ എന്നുമീ പോകുന്നെ?”
അത്താഴത്തിനിടയില്‍ ലീലാമ്മ ചോദിച്ചു.
“കുരിശ് വരയ്ക്കുമ്പഴും അത്താഴം കഴിക്കുമ്പഴും എല്ലാരും വീട്ടി കാണണം. അതാ അതിന്‍റെ ഒരു രീതി”
“എന്തേലും അത്യാവശ്യത്തിന് പോകുന്നതാരിക്കും അമ്മെ”
മേരിക്കുട്ടി പറഞ്ഞു.
“ഇനി പപ്പായ്ക്ക് എങ്ങാനും ഏതേലും ലൈനുണ്ടാവുമോ?”
ലിന്‍സി ചിരിച്ചു. അതിഷ്ട്ടപ്പെടാത്തത് പോലെ ലിജോ അവളെ നോക്കി.
“ലൈനോ?”
ലീലാമ്മ ചോദിച്ചു.
മേരിക്കുട്ടി ലിന്‍സിയെ പേടിപ്പിക്കുന്നത് പോലെ നോക്കി. വിളമ്പികൊടുത്തുകൊണ്ട് മേശക്കരികില്‍ നിന്നിരുന്ന ശ്യാമള ശബ്ദമുണ്ടാക്കാതെ ചിരിച്ചു.
തങ്കച്ചന്‍ മറ്റു സ്ത്രീകളെ തേടിപ്പോകില്ലെന്നു മേരിക്കുട്ടിയ്ക്ക് ഉറപ്പായിരുന്നു. പക്ഷെ എന്നാലും എന്തോ ഒരു രഹസ്യമുണ്ട്. ഈയിടെയായി വല്ലാത്ത ഒരു ചിന്തയും ടെന്‍ഷനും ഒക്കെ മുഖത്ത് കാണാനുണ്ട്. ഒന്നും ഇതുവരെ ചോദിച്ചിട്ടില്ല. തങ്കച്ചായന്‍ ഇന്നുവരെ ഒരു രഹസ്യവും തന്നോട് മറച്ചു വെച്ചിട്ടില്ല. ഇന്നല്ലെങ്കില്‍ നാളെ അത് അത് തന്നോട് തുറന്നു പറയുമെന്ന് ഉറപ്പാണ്.
അത്താഴം കഴിഞ്ഞ് മേരിക്കുട്ടി കിടപ്പറയിലേക്ക് പോയപ്പോള്‍ പുറത്ത് തങ്കച്ചന്റെ കാര്‍ വന്നു നിന്നു. അവള്‍ ആകാംക്ഷയോടെ ടെറസ്സിലേക്ക് പോയി. അപ്പോള്‍ കാര്‍ ഗാരേജില്‍ നിര്‍ത്തി അയാള്‍ ഇറങ്ങുന്നത് അവള്‍ കണ്ടു. ഇറങ്ങിക്കഴിഞ്ഞ് കുഞ്ഞാലിയുടെ അടുത്ത് ചെന്ന് എന്തൊക്കെയോ നിര്‍ദേശങ്ങള്‍ കൊടുക്കുന്നു.
ഇന്ന് രാത്രി എന്തായാലും അച്ചായനോട്
💬 Comments
View all comments