Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
കൊത്തുപണികളുള്ള മരക്കൂര.
ഭിത്തിയിൽ വലിയ ക്ലോക്ക്. വിശാലമായ മുറി. അപ്പോഴാണ് ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ്മവന്നത്. പുതുശ്ശേരി ഇല്ലം. അച്ഛൻ. ചിത. കണ്ണ് ഭിത്തിയിലെ ക്ലോക്കിലേക്ക് പോയി.
ഒമ്പത് മണി. സൂര്യൻ നന്നായി ഉദിച്ചുകഴിഞ്ഞിരുന്നു. അവൻ ഒരേ ചാട്ടത്തിന് എഴുന്നേറ്റു. വീണ്ടും വാതിലിൽ മുട്ടി.
"ടക്... ടക്..."
ആദിത്യൻ വേഗം ചെന്ന് വാതിൽ തുറന്നു. പുറത്ത് ഒരു പെൺകുട്ടി നിന്നിരുന്നു. ഇന്നലെ മൃതദേഹങ്ങളുടെ അരികിൽ ഇരുന്ന ഏഴു പെൺകുട്ടികളിൽ ഒരാൾ.
അവളെ കണ്ട നിമിഷം തന്നെ അവൻ ഒന്ന് നിശ്ചലമായി. വയസ്സ് ഏതാണ്ട് തന്റെ അത്രെയോ ഒരെണ്ണം കുറവോ ആവാം.
വലിയ കണ്ണുകൾ. നീണ്ട മുടി. വളരെ ശ്രീത്വമുള്ള ഓവൽ മുഖം. കൂർത്തു ഒതുങ്ങിയ മൂക്ക്. ചോരച്ചുണ്ടുകൾ. തൂവെള്ള പാലിൽ ഒരുപിടി ഗോതമ്പു കലക്കിയ പോലത്തെ വെളുത്ത നിറം.
ഒതുങ്ങിയ അരക്കെട്ട്. മുഖത്ത് ഒരു ഗൗരവം. ആദിത്യൻ അവളെ തിരിച്ചറിഞ്ഞു. എന്നാൽ അവൾ തന്നെ നോക്കുന്ന ഭാവത്തിൽ കൗതുകമോ ആദരവോ ഒന്നുമില്ല. ആരെയോ വിളിക്കാൻ വന്നതുപോലെ മാത്രം.
"എന്താ?" ആദിത്യൻ ചോദിച്ചു.
പെൺകുട്ടി നേരെ നോക്കി.
"എന്റെ അച്ഛൻ നിങ്ങളെ അന്വേഷിക്കുന്നു."
ശബ്ദം ഗൗരവം നിറഞ്ഞത്. അധിക ബഹുമാനമോ സൗഹൃദമോ ഇല്ല.
"നിന്റെ അച്ഛനോ?"
"അതെ."
"ആരാ നിന്റെ അച്ഛൻ?"
“ഇവിടുത്തെ കാര്യസ്ഥനാ."
അത് കേട്ടപ്പോൾ ആദിത്യൻ മനസ്സിൽ ഒന്ന് ചിരിച്ചു. കാര്യസ്ഥന്റെ മകളാണോ! അങ്ങനെയായിട്ടും സംസാരിക്കുന്ന ഭാവം കണ്ടാൽ ഇല്ലത്തിന്റെ യഥാർത്ഥ ഉടമ ഇവളാണെന്ന് തോന്നും.
ഞാൻ ഇവളുടെ പണിക്കാരനും. ഇത്ര ധൈര്യമായി തന്നോട് സംസാരിക്കുന്ന മറ്റാരെയും അവൻ ഇതിനുമുൻപ് സ്വന്തം മനയിൽ പോലും കണ്ടിട്ടില്ല.
💬 Comments
View all comments