Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
സത്യത്തിൽ അവൾ ഇത്ര സുന്ദരിയല്ലായിരുന്നെങ്കിൽ അവൻ ഒരു കടുപ്പമുള്ള മറുപടി കൊടുത്തേനെ.
പക്ഷേ അത് മനസ്സിൽ മാത്രം നിന്നു. പുറത്ത് ഒന്നും പറഞ്ഞില്ല.
"പോകാം."
അവൻ അവളുടെ പിന്നാലെ നടന്നു.
"പേര് എന്താ?"
അവൻ ചോദിച്ചു.
പെൺകുട്ടി തിരിഞ്ഞുനോക്കാതെ പറഞ്ഞു.
"വേഗം വരൂ."
"പേര് ചോദിച്ചതാ."
"വന്നാൽ മതി."
അത്ര മാത്രം. ആദിത്യൻ അത്ഭുതപ്പെട്ടു. ഇല്ലത്തിലെ ജോലിക്കാരന്റെ മകളാണെങ്കിലും ഒരു ഭയവും കാണുന്നില്ല. കുറച്ചുസമയം കഴിഞ്ഞ് അവർ താഴെയെത്തി. മുറ്റത്തിന്റെ അരികിൽ കേശവൻ നിൽക്കുന്നുണ്ടായിരുന്നു. അവൻ ആദിത്യനെ കണ്ടതുമാത്രം എഴുന്നേറ്റു.
"ഉണ്ണിത്തമ്പുരാനേ!"
കൈകൂപ്പി. ഇന്നലെ കാണിച്ചതുപോലെ തന്നെ വിനയം.
"നന്നായി ഉറങ്ങിയോ?"
"ഉറങ്ങി."
"പ്രഭാതഭക്ഷണം കഴിച്ചോ?"
"ഇല്ല."
കേശവന്റെ മുഖം ഉടൻ മാറി. അവൻ പെൺകുട്ടിയിലേക്ക് തിരിഞ്ഞു.
"നന്ദനേ!"
ആദ്യമായാണ് അവളുടെ പേര് ആദിത്യൻ കേൾക്കുന്നത്. നന്ദന. അവൻ മനസ്സിൽ അത് മറക്കാതെ സൂക്ഷിച്ചു.
"ഉണ്ണിത്തമ്പുരാൻ ഇതുവരെ ഭക്ഷണം കഴിച്ചില്ലേ?"
പെൺകുട്ടി ചുമലുയർത്തി.
"ഞാനിപ്പോഴല്ലേ കൊണ്ടുവന്നത്."
"ആദ്യം ഭക്ഷണം."
കേശവന്റെ ശബ്ദം കടുപ്പമായി.
“ഊട്ടുപുരയിലേക്ക് കൊണ്ടുപോ ."
"അച്ഛാ—"
"ഭക്ഷണം വിളമ്പിക്കൊടുക്കൂ."
ശേഷം ആദിത്യനെ നോക്കി ഒരു വൈക്ലബ്ധ്യമാർന്ന പുഞ്ചിരിയോടെ പറഞ്ഞു.
"ക്ഷമിക്കണം ഉണ്ണീ."
"സാരമില്ല."
"എനിക്ക് പത്തായപ്പുരയിലേക്ക് പോകാനുണ്ട്."
ശേഷം കൂട്ടിച്ചേർത്തു.
"ഇല്ലത്തിലെ എല്ലാവരും കുടുംബക്ഷേത്രത്തിലേക്ക് പോയിരിക്കുകയാണ്. ഇന്നലത്തെ കർമ്മത്തിന്റേതായ അടുത്ത ദിവസത്തെ ചടങ്ങുകൾ ഉണ്ട്."
"എന്നെ വിളിച്ചില്ലല്ലോ."
"സാവിത്രി തമ്പുരാട്ടിയുടെ നിർദേശമാണ്."
"എന്ത്?"
"ഉണ്ണിത്തമ്പുരാൻ ക്ഷീണിച്ചിരിക്കും. വിശ്രമിക്കട്ടെ എന്ന്."
ആദിത്യൻ ഒന്നും പറഞ്ഞില്ല. നന്ദന അവനെ ഊട്ടുപുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അത് തന്നെ ഒരു ചെറിയ വീട് പോലെയായിരുന്നു. ഭീമൻ മരമേശ. ഒരു മുപ്പതു പേർക്ക്
💬 Comments
View all comments