Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
വേഷം.
ബ്ലൗസിന്റെയും പാവാടയുടെയും ഇടയിൽ വയർ പോലും ലവലേശം കാണുന്നില്ല. അവൾ ആഞ്ഞൊന്നു അനങ്ങിയാൽ ഒരു വര പോലെ കണ്ടാലാകും. അടിവസ്ത്രങ്ങൾ ഉണ്ടെന്നു തോന്നുന്നു.
അവനു എന്തോ ഒരു സമാധാനം തോന്നി. ഇവളെങ്കിലും മാന്യമായി വസ്ത്രം ധരിക്കുന്നുണ്ടല്ലോ. ഇത്തവണ അവർ പത്തായപ്പുരയിലേക്കായിരുന്നു. വഴിമധ്യേ ആദിത്യൻ വിളിച്ചു.
"നന്ദനേ."
പെൺകുട്ടി നിന്നു. മുഖം ചുളിച്ചു.
"എന്താ?"
"പേരുപറഞ്ഞ് വിളിച്ചതിന് മുഖം വീർക്കേണ്ട കാര്യമുണ്ടോ?"
"ഉണ്ട്."
"എന്താ കാരണം?"
"എനിക്കിഷ്ടമല്ല."
ആദിത്യൻ ചിരിച്ചു.
"അപ്പോൾ എന്ത് വിളിക്കണം?"
"ഒന്നും വിളിക്കണ്ട."
"അത് എങ്ങനെയാ?"
"നിങ്ങൾക്ക് എന്നെ വിളിക്കേണ്ട ആവശ്യമൊന്നുമില്ല."
അവൾ വീണ്ടും നടന്നു. ആദിത്യൻ ചിരിച്ചുകൊണ്ട് പിന്നാലെ പോയി. സത്യത്തിൽ ഈ പെൺകുട്ടി രസകരമാണ്. മുത്തച്ഛന്റെ വീട്ടിലായിരുന്നെങ്കിൽ എല്ലാവരും അവനെ തമ്പുരാൻ എന്ന് വിളിച്ച് ചുറ്റും കറങ്ങുമായിരുന്നു.
ഇവൾക്ക് അതിലൊന്നും താൽപര്യമില്ല. പത്തായപ്പുര കണ്ടപ്പോൾ ആദിത്യൻ ശരിക്കും ഞെട്ടി. അത് ഒരു കെട്ടിടമല്ല. ഒരു കോട്ടപോലെയായിരുന്നു. ഉയർന്ന ചുമരുകൾ. വലിയ മരവാതിലുകൾ.
അകത്ത് നിരനിരയായി അറകൾ. എല്ലാം ധാന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
"ഇത് മുഴുവൻ?"
അവൻ ചോദിച്ചു. കേശവൻ അഭിമാനത്തോടെ ചിരിച്ചു.
"അതെ ഉണ്ണീ."
"ഇതിനുള്ളിൽ എത്രയുണ്ടാകും?"
"ഒരു ആയിരം ആളുള്ള ഗ്രാമത്തിന് ഒരു വർഷം ഭക്ഷണം കൊടുക്കാനുള്ള നെല്ല് കുറഞ്ഞത് ഉണ്ടാകും."
ആദിത്യൻ വിസ്മയത്തോടെ ചുറ്റും നോക്കി. കേശവൻ പതുക്കെ അവനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പത്തായപ്പുരയുടെ പുറകിൽ നിന്ന് നോക്കിയപ്പോൾ മാത്രമാണ് ഇല്ലത്തിന്റെ യഥാർത്ഥ വ്യാപ്തി മനസ്സിലായത്.
ദൂരത്തോളം ഭൂമി. തേങ്ങിൻതോപ്പുകൾ. കുരുമുളക്. ജാതി. മാവ്. പ്ലാവ്. നെൽപ്പാടങ്ങൾ. കരിമ്പുതോട്ടങ്ങൾ. ആദിത്യന് കാണാവുന്ന ദൂരത്തിനപ്പുറത്തേക്കും നീളുന്ന സ്വത്തുക്കൾ.
"ഇതെല്ലാം...?"
💬 Comments
View all comments