Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]
"പുതുശ്ശേരി ഇല്ലത്തിന്റെതാണ്."
"എത്ര ഏക്കർ കാണും?"
"ആയിരത്തിനടുത്ത്."
ആദിത്യൻ മിണ്ടാതെ നിന്നു. ഇത്തരമൊരു സ്വത്ത് അവൻ കണ്ടിട്ടില്ല.
"വീട്ടിൽ നാല് ജോലിക്കാർ മാത്രമേയുള്ളൂ."
കേശവൻ പറഞ്ഞു.
"പക്ഷേ അവരെ വീട്ടുകാര്യത്തിന് മാത്രം."
"അപ്പോൾ ബാക്കിയുള്ളവർ?"
“എന്റെ ഭാര്യ ബാലാമണി പത്തായപ്പുര നോക്കിനടത്തും. പിന്നെ നൂറിലധികം സ്ഥിരം തൊഴിലാളികൾ ഉണ്ട്."
"നൂറോ?"
"അതെ."
"അവരൊക്കെ എവിടെ?"
"വയലുകളിൽ."
ശേഷം ദൂരത്തുള്ള ചില കെട്ടിടങ്ങൾ കാണിച്ചു.
“അവിടെ ഈ ഗ്രാമത്തിൽ വീടുകൾ സ്വന്തമായിട്ടില്ലാത്ത തൊഴിലാളികളുടെ താമസം."
പിന്നെ മറ്റൊരിടത്തേക്ക് ചൂണ്ടി.
"എന്റെ വീടും അവിടെയാണ്."
"ഔട്ട്ഹൗസിലോ?"
"അതെ."
"നന്ദനയും അവിടെയാണോ താമസം?"
നന്ദന മുഖം തിരിച്ചു. കേശവൻ മാത്രം ചിരിച്ചു.
"അതെ."
പിന്നെ തുടർന്നു.
"ഗ്രാമജംഗ്ഷനിൽ കെട്ടിടങ്ങൾ ഉണ്ട്. കടകൾ ഉണ്ട്. പട്ടണത്തിൽ ബിസിനസ്സുകളും. ഇല്ലത്തിന്റെ വരുമാനം കൃഷിയിൽ നിന്ന് മാത്രമല്ല."
ആദിത്യൻ എല്ലാം കേട്ടുകൊണ്ടിരുന്നു. അതേസമയം ദൂരത്ത് പൊടി ഉയരുന്നത് കണ്ടു. റോഡിലൂടെ നാല് കാറുകൾ ഒരുമിച്ച് വരുന്നു. അൽപസമയത്തിനകം അവ ഇല്ലത്തിലേക്ക് കയറി. കേശവൻ തിരിഞ്ഞുനോക്കി.
"അവർ വന്നല്ലോ."
ആദിത്യനും നോക്കി. ക്ഷേത്രത്തിലേക്ക് പോയവർ തിരിച്ചെത്തുകയായിരുന്നു. മുന്നിലെ കാറിൽ തന്റെ പിതാമഹി സാവിത്രി അന്ത്യർജനം കൂടെ ചെറുമുത്തച്ഛൻ ഹരിഹരൻ, ഇന്നലെ പിള്ളേര് വിളിച്ചു കേട്ടതാണ് ചെറുമുത്തച്ഛൻ എന്ന പേര്, പിന്നെ ചെറിയച്ഛന്റെ ഭാര്യയും.
പിന്നിലെ കാറുകളിൽ അത്തമാർ. അവസാനത്തെ കാറിൽ അഞ്ജന. അവരുടെ മക്കൾ. ഇന്നലെ മൃതദേഹങ്ങളുടെ അരികിൽ ഇരുന്ന ഏഴു പെൺകുട്ടികളിലെ ബാക്കിയുള്ള ആറുപേർ.
കാറുകൾ ഒന്നൊന്നായി നിർത്തി. ആദിത്യൻ അറിയാതെ നേരെ നിന്നു. ആ നിമിഷം അവന് തോന്നി— തന്റെ യഥാർത്ഥ പരീക്ഷണം ഇനി
💬 Comments
View all comments