0%

Chapter Title : ഓർമക്കുറിപ്പ് [കത്തനാർ]

Author : കത്തനാർ Read All Parts 253.8K

അവൾ അവന്റെ കൈയിൽ പിടിച്ചു.

"തൊടരുത്. അതെന്താണെന്ന് വല്ലോം അറിയാമോ?“

ആദിത്യൻ നിശ്ചലമായി. അവൾ പറഞ്ഞത് ശരിയാണ്. ഇതെന്താണെന്ന് അറിയില്ല. ഇത് ആ പ്രതിമയുമായി ബന്ധപ്പെട്ടതാണെങ്കിൽ അപകടമാകാം. അവൻ ഒരു ശ്വാസം വിട്ടു. പിന്നെ പിന്നോട്ട് മാറാൻ തീരുമാനിച്ചു.

പക്ഷേ... ആ നിമിഷം തന്നെ എന്തോ സംഭവിച്ചു. തന്റെ ശരീരം ഇനി തന്റെ നിയന്ത്രണത്തിലല്ല എന്ന് അവന് തോന്നി. കണ്ണുകൾ പ്രതിമയിലേക്ക് ഉറച്ചു.

ചെവിയിൽ വിചിത്രമായ ഒരു മന്ത്രധ്വനി മുഴങ്ങി. ഗൗരി എന്തോ വിളിച്ചുപറയുന്നു. അത് കേൾക്കാൻ അവന് സാധിക്കുന്നില്ല.

ആദിത്യന്റെ വലതുകൈ പതുക്കെ ഉയർന്നു. അത് തടയാൻ അവൻ ശ്രമിച്ചു. കഴിഞ്ഞില്ല. കൈ മുന്നോട്ട് നീങ്ങി. വീണ്ടും. വീണ്ടും. അവസാനം ആ കരിമ്പട്ടുപോലുള്ള വളയിൽ സ്പർശിച്ചു.

അടുത്ത നിമിഷം മുറി മുഴുവൻ ഇരുണ്ടു. അല്ല, തന്റെ കാഴ്ച മങ്ങി എന്നവൻ മനസ്സിലാക്കി. മഞ്ഞുപോലെ കറുത്തതൊന്ന് അവന്റെ കണ്ണുകളിലേക്ക് ഒഴുകിയെത്തി.

ശരീരത്തിലെ മുഴുവൻ ശക്തിയും വലിച്ചെടുക്കപ്പെട്ടതുപോലെ തോന്നി. ഗൗരിയുടെ ഭയന്ന നിലവിളി അവസാനമായി കേട്ടു. പിന്നെ ആദിത്യൻ നിലത്തേക്ക് വീണു. അബോധാവസ്ഥയിലേക്ക് മുങ്ങി.

അവൻ കണ്ണുതുറന്നപ്പോൾ അവൻ ഇന്നലെ കിടന്ന ആ മുറിയിൽ ആണ്. ആ വളയിൽ സ്പർശിച്ചു ബോധം പോയിക്കഴിഞ്ഞ് അവളുമാർ താങ്ങി ഇവിടെ കൊണ്ടുവന്നതാകാം എന്ന് കരുതി അവൻ കട്ടിലിൽ നിന്നും ഇറങ്ങി.

എന്തോ ഒരു പന്തികേട് അവന് തോന്നി. തന്റെ നീളം വർദ്ധിച്ചിരിക്കുന്നു. താഴേക്ക് നോക്കിയ അവൻ തന്റെ ബലിഷ്ഠമായ ശരീരം കണ്ട് ഞെട്ടി.

ഇത്രയധികം ഉറപ്പ് അവന്റെ ഓർമയിൽ അവനില്ലായിരുന്നു. ദേഹത്ത് ഒരു തുണി പോലും ഉണ്ടായിരുന്നില്ല. അവൻ ഓടി മുറിയിലെ

💬 Comments

View all comments